-->
മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനര്‍ത്ഥി നിര്‍ണായത്തില്‍ മുസ്ലീം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ് . പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും .കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന . കാസര്‍ഗോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജി വേങ്ങരയില്‍ പരിഗണിക്കുന്നത് . കെ എം ഷാജിക്ക് ഉറച്ച് സീറ്റ് നല്‍കണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട് .
സ്ഥാനര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലീം ലീഗ് നേതൃത്വയോഗം മലപ്പുറത്ത് ചേരുകയാണ് . സ്ഥാനര്‍ത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുളള അഭിപ്രായം സാദിഖ് അലി തങ്ങള്‍ ഓരോ നേതാക്കളില്‍ നിന്നും മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു.
പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കിൽ, കെ എം ഷാജി വേങ്ങരയിൽ മത്സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാട് വച്ചു സാദിഖ് അലി തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.. അഞ്ച് എംഎൽഎമാർക്ക് സീറ്റ് ഇല്ല. പത്ത് സീറ്റുകളിൽ ധാരണയായില്ല. പെരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം.