-->
ന്യൂഡല്‍ഹി: അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി സ്ഥലമെടുപ്പാണെന്ന് പ്രതികരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളം നേരത്തേ നിര്‍ദ്ദേശിച്ചിരുന്ന പദ്ധതി വേണമെന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന് പരിഗണിക്കാമെന്നും രാജ്യസഭയില്‍ പറഞ്ഞു. അതേസമയം ഇ ശ്രീധരന്റെ കാര്യത്തില്‍ ഒരു മറുപടിയും ഉണ്ടായുമില്ല.
ഹാരീസ് ബീരാന്റെ ചോദ്യത്തിനായിരുന്നു മറുപടി. അതിവേഗ റെയില്‍ പദ്ധതിയില്‍ ഡിപിആര്‍ തയ്യാറാക്കാന്‍ ഇ. ശ്രീധരനെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. വേണം എന്നുണ്ടെങ്കില്‍ പരിഗണിക്കാമെന്നും കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കേന്ദ്രം ഒപ്പമുണ്ടെന്നും പറഞ്ഞു. പൊന്നാനിയില്‍ ഓഫീസ് തുറന്നെങ്കിലും ഇ. ശ്രീധരന്റെ കാര്യം റെയില്‍വേമന്ത്രി പരാമര്‍ശിച്ചതേയില്ല.
പരാമര്‍ശിക്കാതെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതിവേഗ റെയില്‍പ്പാതയുടെ കാര്യത്തില്‍ കേരളത്തിന് വേണമെന്നുണ്ടെങ്കില്‍ പരിഗണിക്കാമെന്നും കേന്ദ്രവും മകരളവും ഒരുമിച്ചിരുന്ന് തീരുമാനം എടുക്കാവുന്നതാണെന്നും പറഞ്ഞു. അതിവേഗ റെയില്‍പ്പാതയുടെ കാര്യത്തില്‍ ഈ ശ്രീധരനെ ചുമതല ഏല്‍പ്പിച്ചോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞതുമില്ല.