-->
ന്യൂഡല്‍ഹി : എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് രാജ്യത്തുടനീളം സാധാരണ ജനങ്ങളെയും റെയില്‍വേ ഭക്ഷണസേവനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ യുഡിഎഫ് എംപി മാര്‍ പാര്‍ലമെന്റ് യില്‍ പ്രതിക്ഷേധിച്ചു . നമ്മുടെ അമ്മമാരും സഹോദരിമാരും അർദ്ധരാത്രിയിൽ പാചകവാതകത്തിന് വേണ്ടി ക്യൂവിൽ നിൽക്കുമ്പോൾ ഡൽഹിയിലെ “ഇൻഫ്ലേഷൻ മാൻ” ഇന്ത്യയിലെ ഊർജസുരക്ഷയെക്കുറിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.
ആഗോള തലത്തിൽ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യൻ അടുക്കളകളെയും, ചെറുകിട വ്യാപാര മേഖലയേയും നിർജീവമാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കൊമേഴ്‌സ്യൽ ഗ്യാസ് വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി ഹോട്ടലുകളെയും, റെസ്റ്റോറന്റുകളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൈകൊണ്ട ജനദ്രോഹപരമായ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നമ്മുടെ എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ അടിസ്ഥാന അവകാശമായ പാചകവാതക ലഭ്യത ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോഡി സർക്കാരിന്റെ നടപടിക്കെതിരെ പ്രിയ സഹപ്രവർത്തകർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം.