Saturday, March 14, 2026 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ടി.എന്‍. പ്രതാപനെതിരേ തൃശൂരില്‍ പോസ്‌റ്റര്‍

തൃശൂര്‍: മുന്‍ എം പിയും കോണ്‍ഗ്രസ്‌ നേതാവുമായ ടി.എന്‍. പ്രതാപനെതിരേ നഗരമധ്യത്തില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ പ്രസ്‌ക്ലബ്‌ പരിസരത്താണ്‌ 'സേവ്‌ കോണ്‍ഗ്രസ്‌' എന്ന പേരില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസ്‌ ആണ്‌ പ്രതാപനെന്നും അദ്ദേഹത്തിന്‌ മാപ്പില്ലെന്നും പോസ്‌റ്ററുകളില്‍ ആരോപിക്കുന്നു.
തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ്‌ പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ്‌ പോസ്‌റ്ററുകളിലുള്ളത്‌. പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയെന്നും കെ. മുരളീധരനെ കൂടെനിന്ന്‌ കുഴിച്ചുമൂടിയെന്നും പോസ്‌റ്ററുകളില്‍ പറയുന്നു. ഇത്തവണ നേരത്തേ തന്നെ മണലൂരില്‍ സ്‌ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച്‌ പ്രതാപന്‍ പ്രചാരണം തുടങ്ങിയിരുന്നു ഇതിനിടയിലാണ്‌ പോസ്‌റ്റര്‍ പ്രചാരണം.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW