Monday, March 16, 2026 Last Updated 29 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

നരബലിക്കേസ്‌:വിസ്‌താരം തുടരുന്നു

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ സാക്ഷിവിസ്‌താരം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട പത്മയുടെ സഹോദരി പഴനിയമ്മയുടെ പ്രതിഭാഗം വിസ്‌താരം പൂര്‍ത്തിയായി. കേസിലെ ഒന്നാം സാക്ഷിയാണ്‌ ഇവര്‍. രണ്ടാം സാക്ഷി സെല്‍വരാജിന്റെ വിസ്‌താരം ഇന്നലെ തുടങ്ങി. പത്മയുടെ മകനാണ്‌ സെല്‍വരാജ്‌. വിസ്‌താരം ഇന്നും തുടരും. ഒന്നാം പ്രതി പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ്‌ ഷാഫി, ഇലന്തൂര്‍ സ്വദേശികളായ രണ്ടാം പ്രതി ഭഗവല്‍സിങ്‌, മൂന്നാം പ്രതി ഭാര്യ ലൈല എന്നിവര്‍ ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായി. കേസിലെ മുഖ്യസാക്ഷികളായ ലോട്ടറി വില്‍പ്പനക്കാരിയുടെയും കൊല്ലപ്പെട്ട പത്മ വാടകയ്‌ക്കു താമസിച്ചിരുന്നു വീടിന്റെ ഉടമയുടെയും വിസ്‌താരം ഇന്നാരംഭിക്കും. ജഡ്‌ജി ടി. മധുസൂദനനാണു കേസ്‌ പരിഗണിക്കുന്നത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വി.അജകുമാര്‍ ഹാജരായി.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW