Tuesday, March 17, 2026 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.49 PM

കേരളത്തില്‍ നടന്നത്‌ ജനങ്ങള്‍ക്കായുള്ള രാഷ്‌ട്രീയമല്ല: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/03/830406/k6.jpg

കിഴക്കമ്പലം: എഴുപതു കൊല്ലമായി കേരളത്തില്‍ നടന്ന രാഷ്‌ട്രീയം ജനങ്ങള്‍ക്കുവേണ്ടി ആയിരുന്നില്ലെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്കു മെച്ചപ്പെട്ട ഭാവി സൃഷ്‌ടിക്കാനോ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ശ്രമിച്ചില്ല. അധികാരത്തിനു വേണ്ടിയുള്ള പവര്‍ പൊളിറ്റിക്‌സ്‌ മാത്രമാണ്‌ ഇവിടെ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടിമറ്റത്ത്‌ എന്‍.ഡി.എ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖര്‍. കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. പേരില്‍ മാത്രമാണു മാറ്റം. എന്നാല്‍ എന്‍.ഡി.എ മുന്നോട്ടുവയ്‌ക്കുന്നത്‌ വികസന രാഷ്‌ട്രീയമാണ്‌. എന്‍.ഡി.എ ഭരിച്ചാല്‍ മാത്രമേ കേരളം ഇനി രക്ഷപെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്തുനാട്ടിലെ എന്‍.ഡി.എ സ്‌ഥാനാര്‍ഥി ബാബു ദിവാകരനൊപ്പം ചുവരെഴുതിയാണ്‌ രാജീവ്‌ ചന്ദ്രശേഖര്‍ പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചത്‌.
കണ്‍വന്‍ഷനില്‍ ട്വന്റി20 പ്രസിഡന്റ്‌ സാബു എം. ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ബോബി എം. ജേക്കബ്‌, പി.പി. സജീവ്‌, വി.എന്‍. വിജയന്‍, എ.ബി. ജയപ്രകാശ്‌, വി. ഗോപകുമാര്‍, കെ.എസ്‌. അഭിലാഷ്‌, ജിബി എബ്രഹാം, അരുണ്‍ കുമാര്‍, അരുണ്‍ പി. മോഹന്‍, ഡോ. ഷമീര്‍ മുഹമ്മദ്‌, കെ. ചന്ദ്രമോഹന്‍, സരള പൗലോസ്‌, കുരുവിള മാത്യൂസ്‌, മനോജ്‌ മനക്കേക്കര, സുചീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 15 Mar 2026 11.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW