Saturday, March 14, 2026 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

യുട്യൂബ്‌ ചാനലിനെതിരേ മാനനഷ്‌ടക്കേസ്‌ നല്‍കി പി.എസ്‌. ശ്രീധരന്‍പിള്ള

കോഴിക്കോട്‌: യുട്യൂബ്‌ ചാനല്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്‌ മുന്‍ ഗവര്‍ണര്‍ പി.എസ്‌. ശ്രീധരന്‍ പിള്ള മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തു. അഡ്വ. ജോസഫ്‌ തോമസ്‌ മുഖാന്തരം കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി -നാല്‌ മുമ്പാകെ കേസ്‌ ഫയല്‍ ചെയ്‌തത്‌. ബി.ജെ.പി. പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗുരുതരമായ ശ്രമമാണു ശ്രീധരന്‍പിള്ളയോട്‌ മുന്‍വിരോധമുള്ള എ.പി. അഹമ്മദും മറ്റു പ്രതികളും നടത്തിയിട്ടുള്ളതെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍ നടപടികള്‍ 21 ലേക്കു മാറ്റി.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW