Tuesday, March 10, 2026 Last Updated 33 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.42 AM

പെട്ടെന്ന് എനിക്ക് ശരിക്കും ഭയം തോന്നിത്തുടങ്ങി; വൈകാരിക കുറിപ്പുമായി ഉര്‍വശി റൗട്ടേല

-urvashi-rautela
photo-www.instagram.com/urvashirautela/

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ തന്റെ മാനസികാവസ്ഥ വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചു.

വിമാനത്തില്‍ കയറുമ്പോള്‍ പെട്ടെന്ന് ഒരു ഭയം തനിക്ക് വന്നുവെന്നും അത് തന്നെ ദുര്‍ബലയും ഉത്കണ്ഠാകുലയുമാക്കിയെന്നാണ് ഉര്‍വശി പറയുന്നത്. സുരക്ഷിതമായ യാത്രയ്ക്കായി പ്രാര്‍ഥിക്കണമെന്നും അവര്‍ ആരാധകരോട് ആവശ്യപ്പെട്ടു.

ഞാന്‍ വിമാനത്തില്‍ കയറിയ നിമിഷം വരെ എനിക്ക് പൂര്‍ണ്ണമായും സുഖമായിരുന്നു. പക്ഷേ സീറ്റില്‍ ഇരുന്ന ഉടനെ പെട്ടെന്ന് ഈ ഭയം എന്നെ കീഴടക്കി. എന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ പെട്ടെന്ന് എനിക്ക് ഭയം തോന്നിത്തുടങ്ങി.

-urvashi-rautela

ഇപ്പോള്‍ എനിക്ക് അല്‍പ്പം ദുര്‍ബലതയും ഉത്കണ്ഠയും തോന്നുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ എനിക്ക് ശരിക്കും ആവശ്യമാണ്. സുരക്ഷിതാമയ യാത്രയ്ക്കായി ദയവായി എന്നെ നിങ്ങളുടെ ചിന്തകളില്‍ ഉള്‍പ്പെടുത്തുക .എന്നെ സംബന്ധിച്ച് അത് വളരെ അർത്ഥവത്തായിരിക്കും

ഇത് വൈകാരികമായി തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഏതെങ്കിലും വിധത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് പങ്കുവെക്കണമെന്ന് തോന്നി. ഇപ്പോൾ ഈ ലോകത്ത് നിങ്ങളുടെ പ്രാർഥനയും പിന്തുണയുമാണ് എനിക്ക് ഏറ്റവും വിലപിടിപ്പുള്ളത് ഉര്‍വശി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കായി കുവൈത്തിൽ എത്തിയതായിരുന്നു ഉർവശി. സംഘർഷാവസ്ഥ രൂക്ഷമായതോടെയാണ് മടക്കയാത്ര നടത്തിയത്. അതേസമയം അവര്‍ മുംബൈയില്‍ സുരക്ഷിതമായി എത്തിയതായും റിപ്പോട്ടുകളുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW