-->
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്‌ത്തിവയ്‌പും ഡൈവര്‍ഷനും തടയുന്നതിനു കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്‌ടറുടെയും ജില്ലാ സപ്‌ളൈ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. യുദ്ധസാഹചര്യത്തില്‍ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്ന പശ്‌ചാത്തലത്തിലാണു മന്ത്രിയുടെ നിര്‍ദേശം.