Tuesday, March 10, 2026 Last Updated 40 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

'ഇപ്പോഴേ ഇങ്ങനെ ഇമോഷണല്‍ ആകല്ലേ ഗണേശന്‍ മന്ത്രീ' , പരിഹാസ പോസ്‌റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോഴേ ഇങ്ങനെ ഇമോഷണല്‍ ആകല്ലേ മന്ത്രീ , എന്ന്‌ പരിഹസിച്ചുകൊണ്ടാണ്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലെ പോസ്‌റ്റ്‌. തന്റെ വ്യക്‌തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ്‌ ആണ്‌ പങ്കുവച്ചിരിക്കുന്നത്‌.
ഒരാളുടെ വ്യക്‌തിപരമായ കാര്യവും രാഷ്‌ട്രീയവും തമ്മില്‍ എന്ത്‌ ബന്ധമാണുള്ളത്‌. പാലക്കാട്‌ ഐ.വി.എഫും അബോര്‍ഷനും നടത്തുന്ന എല്ലാ സ്‌ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങള്‍ നോക്കുന്നുണ്ട്‌. അയാളാണോ എന്നെക്കുറിച്ച്‌ അഭിപ്രായം പറയുന്നത്‌. പാലക്കാട്‌ ഡോക്‌ടര്‍മാര്‍ക്ക്‌ പണിയില്ലാതായി. ഇപ്പോള്‍ നടക്കുന്നത്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ ആണ്‌, രാഹുല്‍ പങ്കുവച്ച ക്ലിപ്പില്‍ ഗണേഷ്‌കുമാര്‍ പറയുന്ന വാചകങ്ങളാണിത്‌.
തനിക്ക്‌ പ്രണയമുണ്ടെന്നും വ്യക്‌തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടരുതെന്നും മന്ത്രി ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. വട്ടുള്ളവര്‍ പോലീസിനോട്‌ സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദു മേനാന്‍ മന്ത്രിക്കെതിരേ തുറന്നടിച്ചുകൊണ്ടു രംഗത്തുവന്നിരുന്നു.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW