Tuesday, March 10, 2026 Last Updated 44 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 02.30 PM

കാമുകനുമായി പിരിഞ്ഞു, മതവിശ്വാസത്തെ ചൊല്ലി തര്‍ക്കം; പൊട്ടിക്കരഞ്ഞ് മീനാക്ഷി

meenakshi-raveendran
photo-www.instagram.com/meenakshi.raveendran/

ആരാധകരെ കണ്‍ഫ്യൂഷനാക്കി നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന്റെ പോസ്റ്റ്. പൊട്ടിക്കരയുന്ന തന്റെ വിഡിയോയാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. 'മതവിശ്വാസത്തെ ചൊല്ലി കാമുകനുമായി ബ്രേക്കപ്പ് ആയി. (ഞാന്‍ ദൈവം ആണെന്ന് അവന്‍ വിശ്വസിച്ചില്ല)' എന്ന കുറിപ്പോടെയാണ് മീനാക്ഷി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

'അലക്‌സാ പ്ലേ ദേവീ ഫ്രം ഞാന്‍ ഗന്ധര്‍വ്വന്‍. ഞാന്‍ ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടല്ലോ' എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി വീഡിയോ പങ്കുവച്ചതോടെ. വിഡിയോ കണ്ട ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലായി. എന്താണ് താരം ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസിലായില്ല. ചിലരൊക്കെ താരത്തിന്റെ പ്രണയത്തേയും കാമുകനേയുമൊക്കെ കുറിച്ച് ചോദിച്ചെത്തി.

ആരാധകരുടെ ചോദ്യങ്ങള്‍ കൂടിയതോടെ മീനാക്ഷി തന്നെ വിശദീകരണവുമായെത്തി. 'ഗയ്‌സ് ചില്‍. ഇതൊരു സര്‍ക്കാസം വിഡിയോ മാത്രമാണ്. ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരേയും കരുതലിന് നന്ദി. പക്ഷെ എന്റെ കണ്ണീര്‍ വിഡിയോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ആക്ടിങ് ആക്ടിങ്' എന്നാണ് മീനാക്ഷി വിഡിയോയ്ക്ക് താഴെ പങ്കുവച്ചത്.

രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 'എന്റെ കാര്യത്തില്‍ അവന്‍ എന്നെ മൂദേവിയെന്നാണ് വിളിച്ചത്, ദൈവം കരയാറില്ല കരയിപ്പിക്കാറേയുള്ളൂ, അവന്‍ ബാറ്റ്മാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ നീ വിശ്വസിച്ചില്ലല്ലോ, ഒരു കാര്യം പറയട്ടെ കരയല്ലേ നമ്മളെ വേണ്ടാത്ത ഒരു നമുക്കും വേണ്ട എന്തിനാ കരഞ്ഞിട്ട് അസുഖം വരുത്തി വയ്ക്കുന്നത് സാരമില്ല വേറെ ഒന്നിനും നോക്കൂ അവനെക്കാള്‍ നല്ല ഒരാളെ നോക്കൂ' എന്നൊക്കെയാണ് കമന്റുകള്‍.

Ads by Google
Monday 09 Mar 2026 02.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW