Saturday, March 14, 2026 Last Updated 52 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.11 AM

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക : ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ ; നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും

uploads/news/2026/03/829200/bjp-flag.gif

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍. ഉച്ചയ്ക്ക് ശേഷം ചേരുന്ന പാര്‍ലമെന്ററിബോര്‍ഡ് യോഗത്തില്‍ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ മുന്‍ അദ്ധ്യക്ഷന്മാരായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഡല്‍ഹിയില്‍ എത്തി. 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടം പ്രഖ്യാപിക്കും.

എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള പാര്‍ലമെന്ററി കാര്യ സമിതിയുടെ യോഗമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുക. അതിന് ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ കണ്ടുവെച്ചിട്ടുള്ള ചില സെലിബ്രിട്ടികളില്‍ ആരെങ്കിലും പട്ടികയില്‍ സ്ഥാനം പിടിക്കുമോ എന്നതാണ് അറിയാനുള്ളത്. അതിനൊപ്പം തന്നെ ദേശീയനേതൃത്വത്തിന്റെ പ്രത്യേകതാല്‍പ്പര്യാര്‍ത്ഥം സ്ഥാനാര്‍ത്ഥിപട്ടികയില്‍ ആരെങ്കിലും ഇടം പിടിക്കുമോ എന്നതാണ് ഇതില്‍ ഉയര്‍ന്നു വരാനിരിക്കുന്ന മറ്റൊരു ചോദ്യം.

അല്‍ഫോണ്‍ കണ്ണന്താനം, അനില്‍ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരെ പോലെയുള്ള സംസ്ഥാനത്ത് നിന്നുള്ളവരും ദേശീയനേതാക്കളായവരുമായ ആരെങ്കിലും പട്ടികയില്‍ ഇടം പിടിക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. കോഴിക്കോട്ട് എം.ഡി. രമേശിന്റെ പേര് പട്ടികയില്‍ ഉണ്ടെങ്കിലും അദ്ദേഹം ഇതുവരെ മത്സരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തെ മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കുമോ എന്ന കാര്യവും അറിയേണ്ടതുണ്ട്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. ഔദ്യോഗികപ്രഖ്യാപനം നാളെയുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

Ads by Google
Ads by Google
TRENDING NOW