Friday, March 13, 2026 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 09.32 AM

' ഈ യാത്ര സന്തോഷം നിറഞ്ഞ ഒരു റൈഡ് ആയിരുന്നു' ; വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി ഖുശ്ബു

uploads/news/2026/03/829193/kusboo-news.jpg
photo-www.instagram.com/khushsundar/

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് ഖുശ്ബു. നടനും സംവിധായകനും നിര്‍മ്മാതാവുമായ സുന്ദര്‍ സി ആണ് നടിയുടെ ഭര്‍ത്താവ്. ഇന്ന് ഇരുവരും തങ്ങളുടെ 26-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ ഒരു കുറിപ്പ് ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.

'ഭാര്യാഭര്‍ത്താക്കന്മാരായി 24 വര്‍ഷങ്ങള്‍. സുന്ദരാ, നമുക്ക് മൂന്ന് ചിയേഴ്‌സ്. ഈ യാത്ര സന്തോഷം നിറഞ്ഞ ഒരു റൈഡ് തന്നെയായിരുന്നു. നമ്മള്‍ സ്‌നേഹത്തിന്റെ കൊടുമുടികളും ഇരുണ്ട കയങ്ങളും ഒരുപോലെ കണ്ടു. പക്ഷേ, നമ്മള്‍ ഒരിക്കലും പരസ്പരം കൈവിട്ടില്ല. എന്തുതന്നെയായാലും ഞങ്ങള്‍ പരസ്പരം ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. നമ്മള്‍ വഴക്കിട്ടു, നമ്മള്‍ കരഞ്ഞു, നമ്മള്‍ സഹിച്ചു, നമ്മള്‍ സ്‌നേഹിച്ചു... നമ്മള്‍ എന്നും പരസ്പരം താങ്ങായി നിന്നു. ഇനിയും അത് തുടരുക തന്നെ ചെയ്യും. നമ്മള്‍ ഒരുമിച്ച് നെയ്‌തെടുത്ത ഈ സ്‌നേഹക്കൂടിനെ എന്നും കാത്തുസൂക്ഷിച്ചുകൊണ്ട്' , എന്നാണ് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സുന്ദര്‍ സിയ്ക്ക് ഒപ്പമുളള മനോഹര ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

1995ല്‍ സുന്ദര്‍ സി സംവിധാനം ചെയ്ത ' മുറൈ മാമന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 2000 മാര്‍ച്ച് 9 നായിരുന്നു ഇരുവരുടെയും വിവാഹം. അവന്തിക സുന്ദര്‍, അനന്ദിത സുന്ദര്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW