Saturday, March 14, 2026 Last Updated 11 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.39 PM

അനുനയനീക്കം ഉണ്ടായില്ല; ജി. സുധാകരനെ കാണാതെ പിണറായി മടങ്ങി

uploads/news/2026/03/829018/k2.jpg

ആലപ്പുഴ: സി.പി.എം. അംഗത്വം പുതുക്കാതെ കടുത്ത നിലപാടില്‍ തുടരുന്ന മുതിര്‍ന്ന നേതാവ്‌ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. ഇന്നലെ ആലപ്പുഴ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സുധാകരനുമായി കൂടിക്കാഴ്‌ച നടത്തുമെന്നു വ്യക്‌തമായ സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
പെരുമ്പളം പാലം ഉദ്‌ഘാടന പരിപാടിയിലേക്കു സുധാകരനെ ക്ഷണിക്കുകയും നോട്ടീസില്‍ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്‌തു നടത്തിയ അനുനയ നീക്കവും ഫലം കണ്ടില്ല. കാലിലെ പരുക്കിന്റെ പേരില്‍ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാതെ വീട്ടില്‍തന്നെഇരുന്നു. ഇന്നലെ രാവിലെ ആലപ്പുഴ-ചങ്ങനാശേരി റോഡ്‌ ഉദ്‌ഘാടനമടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുംവഴി അപ്രതീക്ഷിതമായി സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ അല്‍പനേരം മുഖ്യമന്ത്രി ചെലവഴിച്ചതു സുധാകരനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കാണെന്ന്‌ അഭ്യൂഹമുണ്ടായെങ്കിലും അതുണ്ടായില്ല.
മങ്കൊമ്പിലെ എ.സി. റോഡ്‌ ഉദ്‌ഘാടനച്ചടങ്ങു കഴിഞ്ഞു മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്‌ഘാടനസ്‌ഥലത്തേക്ക്‌ ഉടന്‍തന്നെ പോകുകയും ചെയ്‌തു.
പെരുമ്പളം പാലം ഉദ്‌ഘാടനച്ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ തുടക്കത്തില്‍ സുധാകരന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ ലഭ്യമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അനുമതിയില്ലാതെ അഡ്‌മിനാണ്‌ ലൈവ്‌ കണക്‌ട്‌ ചെയ്‌തതെന്നാണ്‌ വിവരം. വൈകാതെ ഡിലീറ്റ്‌ ചെയ്‌തു. സുധാകരന്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന കാലത്തായിരുന്നു സംസ്‌ഥാനത്തെ ഏറ്റവും നീളമേറിയ കായല്‍ പാലമായ പെരുമ്പളം പാലത്തിന്റെ ഡിസൈന്‍ തയാറാക്കി പണികള്‍ തുടങ്ങിയത്‌. ചടങ്ങില്‍ പങ്കെടുക്കാന്‍ ജി. സുധാകരനെ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഫോണിലൂടെ ക്ഷണിച്ചിരുന്നു. എന്നാല്‍, കാലിലെ പരുക്കു പൂര്‍ണമായും ഭേദമാകാത്തതിനാല്‍ പങ്കെടുക്കാനാകില്ലെന്ന്‌ സുധാകരന്‍ അറിയിച്ചു.
പൊതുപരിപാടികളിലേക്കു ക്ഷണിക്കുന്നില്ലെന്ന സുധാകരന്റെ വിമര്‍ശനത്തിനു പിന്നാലെയായിരുന്നു മുഹമ്മദ്‌ റിയാസ്‌ ക്ഷണിച്ചതും ഉദ്‌ഘാടന നോട്ടീസില്‍ മുഖ്യാതിഥിയായി ഉള്‍പ്പെടുത്തിയതും.

Ads by Google
Saturday 07 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW