Tuesday, March 10, 2026 Last Updated 42 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.17 PM

വന്‍ സെറ്റപ്പുമായി കെഎസ്ആര്‍ടിസി; പാൻട്രി,ടോയ്‌ലറ്റ് സൗകര്യങ്ങളോടെ പുതുമുഖത്തില്‍ കേരളത്തിന്റെ സ്വന്തം ബസ്; സന്തോഷം പങ്കിട്ട് ഗതാമതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍

uploads/news/2026/03/828960/Untitled-3.jpg
Minister Ganeshkumar announces arrival of KSRTC’s business class services

പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും കാരണം യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ്കുമാര്‍ സ്ഥാനമേറ്റതിനു പിന്നാലെ കാലോചിതമായ പരിഷ്ക്കരണ നടപടികളാണ് സര്‍വീസില്‍ വരുത്തിയത്. അതൊക്കെ കൊണ്ടു തന്നെ കേരളത്തിന്റെ സ്വന്തം ബസ് സര്‍വീസിന് മികച്ച സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കെ.എസ്.ആർ.ടി.സിയുടെ പുതിയ ബിസിനസ് ക്ലാസ് ബസ് വരുന്നതായി പ്രഖ്യാപിക്കുകയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരികയെന്നും ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു.
‘‘അടുത്ത 15ന് മുമ്പ് കെ.എസ്.ആര്‍.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് എത്തും, പാൻട്രിയും ടോയ്ലെറ്റ് സൗകര്യവുമുള്ള ബസാണ്. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയർഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയ സർവീസിൽ ഉണ്ടാകും. ഡ്രൈവർക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. ടിക്കറ്റ്​ പരിശോധിക്കുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും ഹോസ്റ്റസ്​ ആയിരിക്കും. . എയർ ഹോസ്റ്റസ്​ എന്ന പോലെ ബസ്​ ഹോസ്റ്റസ്​ എന്ന ആശയം കൂടി നടപ്പാക്കുകയാണ്.
ആദ്യഘട്ടം തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ്. രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവിസുകൾ ഉണ്ടായിരിക്കും. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ മാത്രമാകും സ്​റ്റോപ്പ്. നാല്​ മണിക്കൂർ കൊണ്ട്​ തിരുവനന്തപുരത്ത്​ എത്തും.
തമിഴ്​നാട്ടിൽ നിന്ന്​ എല്ലാ മാസവും ആദ്യത്തെ അഞ്ച്​ ദിവസം 50 ബസുകൾ ശബരിമലയിൽ വന്ന്​ പോകാൻ അവർ അനുമതി ആവശ്യ​പ്പെട്ടിട്ടുണ്ട്​. ഇതിന്റെ തുടർച്ചയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങളിലേക്ക്​ ബജറ്റ് ടൂറിസം സർവിസുകൾ ആരംഭിക്കും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബജറ്റ് ടൂറിസവും റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസവും പരിഗണനയിലുണ്ട്.
വണ്ടിവരുമ്പോൾ ഞാനൊന്ന് ഓടിച്ച് നോക്കി സര്‍വീസ് ആരംഭിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കില്ല എന്നതുകൊണ്ട് ഇപ്പോൾത്തന്നെ ഉദ്‌ഘാടനം ചെയ്യുകയാണ്...’’ എന്നാണ് കെ.ബി.​ഗണേഷ്കുമാർ പറഞ്ഞത്. നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കവെയാണ്​ മന്ത്രി ഈ സന്തോഷം പങ്കിട്ടത്.

Ads by Google
Saturday 07 Mar 2026 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW