-->
പിറന്നാള്‍ ദിനത്തില്‍ പതിവുപോലെ തിരുപ്പതിയിലെത്തി ദര്‍ശനം നടത്തി നടി ജാന്‍വി കപൂര്‍. നേര്‍ച്ചയുടെ ഭാഗമായി നഗ്നപാദയായാണ് ജാന്‍വി തിരുപ്പതി മല നടന്നു കയറിയത്. വെളളിയാഴ്ച പുലര്‍ച്ചയോടെ നടി തിരുമലയിലെത്തി. എല്ലാ ജന്മദിനത്തിലും തിരുപ്പതിയില്‍ എത്തി ദര്‍ശനം നടത്താറുളള താരമാണ് ജാന്‍വി.
29 ാം ജന്മദിനത്തില്‍ വെളുത്ത കുര്‍ത്ത ധരിച്ചാണ് താരം ദര്‍ശനത്തിനെത്തിയത്. 11 കിലോമീറ്ററും 3500 പടികളുമുളള പാത നടന്നുകയറുന്ന ജാന്‍വിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാതില്‍ ഇയര്‍ഫോണുകളുമായി ജാന്‍വി പടികള്‍ കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.
വെളളിയാഴ്ച രാവിലെയോടെ വിഐപികള്‍ക്കുളള സൗകര്യമുപയോഗിച്ച് വെങ്കടേശ്വരനെ തൊഴുതു. ദാവണിയായിരുന്നു ഈ സമയത്തെ വേഷം. സ്വന്തം പിറന്നാളിന് പുറമെ മറ്റ് വിശേഷദിവസങ്ങളിലും ജാന്‍വി തിരുപ്പതിയില്‍ ദര്‍ശനത്തിനെത്താറുണ്ട്. മരിച്ചുപോയ അമ്മ ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തിലും ജാന്‍വി മുമ്പ് തിരുപ്പതിയിലെത്തിയിട്ടുണ്ട്.
Actress Janhvi Kapoor reached the Tirumala hill top by trekking the Alipiri steps on Thursday evening and offered prayers to Lord Venkateswara Swami at #Tirumala , #Tirupati on Friday. #JanhviKapoor was accompanied by her aunt #Maheshwari (Sridevi's cousin) and other relatives,… pic.twitter.com/OF2ToqRGW6— Surya Reddy (@jsuryareddy) March 6, 2026