-->
നടന്‍ വിജയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തമിഴ് നിര്‍മാതാവ് ജി ധനഞ്ജയന്‍. പ്രശസ്തിയും അധികാരവുമുളളവര്‍ എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് മറ്റുളളവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കേണ്ടവരാണെന്നാണ് ധനഞ്ജയന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ് യുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം.
അധികാരത്തിനും പ്രശസ്തിക്കുമൊപ്പം ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നു- സ്‌പൈഡര്‍മാന്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗാണ്. വലിയ പ്രശസ്തരായ വ്യക്തികള്‍ക്ക് എങ്ങനെയാണ് സത്യസന്ധവും ആദരണീയവുമായ ജീവിതം നയിക്കേണ്ടതെന്ന് സാധാരണക്കാര്‍ക്ക് മാതൃകയാകാനുളള ഉത്തരവാദിത്തമുണ്ട്. അത് അവഗണിക്കപ്പെടുമ്പോള്‍ അവരോടുളള എല്ലാവരുടെയും ബഹുമാനവും നഷ്ടമാകുന്നു ധനഞ്ജയന്‍ കുറിച്ചു.
എല്ലാവര്‍ക്കും കുടുംബമാണ് ആദ്യം. കുടുംബത്തെ അവഗണിക്കുകയും മാനസികമായും വൈകാരികവുമായി മോശമായി പെരുമാറുമ്പോള്‍ അവരോടുളള സ്‌നേഹവും ബഹുമാനവും നഷ്ടമാകും. അത്തരം പ്രവര്‍ത്തികള്‍ ന്യായീകരിക്കാനോ സ്വാഭാവികമായി കാണാനോ യാതൊരു കാരണവശാലും സാധിക്കില്ല. ഒരു കുടുംബസ്ഥന്‍ എന്ന നിലയില്‍ ചില നായക നടന്മാര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് മോശം മാതൃക കാണിച്ചു കൊടുക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ നിരവധി പേര്‍ കമന്റുമായെത്തി. അതില പലര്‍ക്കും ധനഞ്ജയന്‍ മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് നിയമപരമായി വിവാഹമോചനം നേടണമെന്ന് അദ്ദേഹം പറഞ്ഞത്. ഒരു കുടുംബസ്ഥന്‍ ആദ്യം നിയമപരമായി വിവാഹബന്ധത്തില്‍ നിന്നും പുറത്ത് വന്ന ശേഷമാകണം തന്റെ ഇഷ്ടത്തിന് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കേണ്ടത്. മറ്റെന്ത് തരത്തിലുളള ജീവിതരീതിയെ സ്വാഭാവികതയാക്കരുത്. എല്ലാരും ഈ രീതി പിന്തുടര്‍ന്നാല്‍ നമ്മുടെ സമൂഹം തകരും. ഇത് എല്ലാ നടന്മാരോടും പറയുന്നതാണ്. ഒന്നോ രണ്ടോ പേരോടല്ല എന്നും നിര്‍മാതാവ് പറഞ്ഞു.
“With great power/popularity comes great responsibility”… popular dialogue in the film ‘Spider-Man’ .People with huge popularity carry great responsibility to set a good example for common people on how to lead a honest and respectful life for them to follow. When that’s…— G Dhananjheyan (@Dhananjayang) March 5, 2026