Wednesday, March 11, 2026 Last Updated 55 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 12.34 PM

‘എം ജി അണ്ണാ, സൂപ്പർ സ്റ്റാറിനെ പോലെ’യെന്ന് ആരാധകൻ; ‘മേക്കപ്പ് ആണ് കുഞ്ഞേ, തട്ടേ കേറിയാൽ നിങ്ങളുടെ സപ്പോര്‍ട്ടെ’ന്ന മറുപടിയുമായി എം.ജി ശ്രീകുമാര്‍; വൈറലായി കമന്റ് ബോക്സ്

എം.ജി ​‍ശ്രീകുമാറിന്റെ ഗാനങ്ങള്‍ വലിയൊരു ആരാധകവൃന്ദം എന്നുമുണ്ട്. ഇപ്പോഴിതാ എം.ജിയുടെ പുതിയ ഗാനമേളയ്ക്കും അതിനു താഴെ വന്ന കമന്റിന് എം.ജി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
M.G. Sreekumar
MG Sreekumar's mass reply to fan's comment (Image Source: Facebook)

മലയാളികള്‍ക്ക് അന്നുമിന്നും എം.ജി ശ്രീകുമാര്‍ ഒരു തരംഗം തന്നെയാണ്. ഗായകരില്‍ എംജി ശ്രീകുമാറിനോളം മലയാളികളെ ആവേശം കൊള്ളിച്ചൊരു ​ഗായകൻ ഇല്ലെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. മെലഡിയോ, അടിപൊളിയോ, നൊമ്പരമോ അങ്ങനെ മനുഷ്യന്റെ ഏതൊരു മനോവികാരമാണെങ്കിലും എംജിയുടെ പാട്ട് കേട്ടാല്‍ വലിയ ആശ്വാസം കിട്ടും. എം.ജിയുടെ പാട്ട് കേള്‍ക്കാത്തൊരു ദിവസം മലയാളികള്‍ക്കുണ്ടോ എന്നു പോലും സംശയമാണ്.
ഗാനമേളകളില്‍ മ്യൂസിക് ബാന്റുകളാണ് അരങ്ങു വാഴുന്നതെങ്കിലും ഇക്കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ എംജി ശ്രീകുമാർ നടത്തിയ ​ഗാനമേള വൈറല്‍ തരംഗമായിരുന്നു. ഓരോ പാട്ടിലും ഓളം തീര്‍ത്ത് സദസ്സിന്റെ ഹൃദയം കീഴടക്കിയാണ് എം.ജി ഗാനമേള വേദിയില്‍ തിളങ്ങിയത്. ഭക്തി​ഗാനമേള എന്ന് നോട്ടീസ് അടിച്ചിട്ടും എംജിയുടെ പാട്ട് കേൾക്കാൻ എത്തിച്ചേർന്ന യുവാക്കളേയും ​ഗാനാസ്വാദകരെയും സോഷ്യല്‍ മീഡിയയിലൂടെ കണ്ട് കേരളക്കര ഒന്നാകെ വിസ്മയപ്പെട്ടു. സോഷ്യൽ മീഡിയയിൽ എങ്ങും എംജി ശ്രീകുമാറിന്റെ ഈ പെർഫോമൻസ് നിറഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് നന്ദി കുറിച്ച എം.ജി ശ്രീകുമാറിന്റെ പോസ്റ്റിനു താഴെ വന്ന കമന്റും അതിനു നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ എംജി പങ്കുവയ്ക്കുന്ന എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിൽ വരുന്ന പല കമന്റുകൾക്കും എം.ജി ശ്രീകുമാര്‍ മറുപടിയും നല്‍കാറുണ്ട്.
ഏപ്രിൽ 16ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ തന്റെ ​ഗാനമേളയെ കുറിച്ചായിരുന്നു എം.ജി ശ്രീകുമാര്‍ പോസ്റ്റിട്ടത്. ‘‘ഏറ്റുമാനൂർ വന്ന്, എന്റെ കൂടെ പാടി, എനിക്ക് തന്ന സപ്പോർട്ടിന് ഏല്ലാവർക്കും ഒരു കോടി നന്ദി. വാക്കുകളില്ല. ഏപ്രിൽ 16 ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എന്റെ ഗാനമേള ഉണ്ട്. വരുമല്ലോ...
( ഈ ഫോട്ടോ., അമൃത ടിവി ഷൂട്ട്)...’’ എന്നായിരുന്നു എം.ജി കുറിച്ചത്.
ഇതിനു താഴെ നിരവധി കമന്റുകളാണ് നിറഞ്ഞു വന്നത്. ‘ഇന്നലെ ഉണ്ടാക്കിയ പാട്ടുകൾ കൊണ്ടല്ല .പത്തും ഇരുപതും കൊല്ലം മുൻപ് ഉള്ള പാട്ട് വെച്ചാണ് അണ്ണൻ ഇപ്പോഴത്തെ ജെൻസി പിള്ളേരെ കൈയിലെടുക്കുന്നത്...’ എന്നായിരുന്നു ഒരാള്‍ നല്‍കിയ കമന്റ്. അതിനു മറുപടിയായി, ‘നിങ്ങളുടെ സപ്പോർട്ട്....’ എന്നാണ് എംജി അതിനു മറുപടി കുറിച്ചത്. ‘എം ജി അണ്ണാ നിങ്ങളുടെ പെർഫോമിംഗ് സൂപ്പർ സ്റ്റാറിനെ പോലെയാണ്...’ എന്നായിരുന്നു മറ്റൊരു കമന്റ്. അതിന് ‘മേക്കപ്പ് ആണ് കുഞ്ഞേ. പക്ഷേ തട്ടേ കേറിയാൽ.. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ...’ എന്ന രസകരമായ കമന്റാണ് എം.ജി.ശ്രീകുമാര്‍ നല്‍കിയത്. ഇങ്ങനെയുള്ള പല കമന്റുകൾക്കും എംജി ശ്രീകുമാർ മറുപടി നൽകിയിട്ടുണ്ട്. ഏറ്റുമാനൂരിലെ പ്രകടനത്തെ പ്രശംസിച്ചാണ് പലരുടെയും കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW