-->
ഭാര്യ സംഗീതയുമായുളള വിവാഹമോചന ക്കേസിനിടെ പൊതുവേദിയില്‍ തൃഷയ്‌ക്കൊപ്പമെത്തിയ വിജയ്‌ക്കെതിരെ നടി സനം ഷെട്ടി. ഭാര്യയുടെ ദു:ഖം ഇങ്ങനെ അവഗണിക്കരുതെന്നും ഇതൊരു ശരിയായ രീതിയല്ലെന്നും സനം ഷെട്ടി പറയുന്നു. വിജയ് യുടെയും തൃഷയുടെയും ഏറ്റവും പുതിയ വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
‘വേണ്ട, ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദു:ഖം ഇങ്ങനെ അവഗണിക്കാനാവില്ല. ഒരുപാട് കാലത്തെ ആരാധക എന്ന നിലയില്‍ ഈ സമയം ഇങ്ങനെ കാണുന്നത് വളരെനിരാശജനകമാണ്’ എന്നാണ് സനം ഷെട്ടി കുറിച്ചത്. വിജയ് ആരാധകരടക്കം നിരവധിപ്പേരാണ് നടിയെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്.
NO! This is not the way ❌Grief of the wife cannot be ignored like this! As a long time fan its deeply disappointing to watch at this time! @actorvijay @TVKVijayHQ https://t.co/Q9ugqzxlwM— Sanam Shetty (@ungalsanam) March 5, 2026
അവര്‍ക്ക് എന്തുകൊണ്ട് സുഹൃത്തുക്കളായിക്കൂടാ ? സംഗീത അവരുടെ ഈഗോയെ വേദനിപ്പിച്ചതുകൊണ്ടാണങ്കെിലോ ഇങ്ങനെയൊരു നീക്കമെന്ന ആരാധകന്റെ ചോദ്യത്തിനും സനം ഷെട്ടി മറുപടി നല്‍കി.
അതെ, അവര്‍ക്ക് അങ്ങനെ ആകാം.. എന്നാല്‍ ദിവസങ്ജള്‍ക്ക് മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ഇത് ശരിയായ സമയമാണോ? പ്രത്യേകിച്ചും അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തില്‍.
വിവാഹബന്ധം തുടരാനാവില്ലെങ്കില്‍ വേര്‍പിരിഞ്ഞതിനു ശേഷം നിയമപരമായി വിവാഹമോചനം നേടിയതിനു ശേഷം മാത്രമേ അതിനെക്കുറിച്ച് പുറത്തറിയിക്കാവൂ. ധാര്‍മ്മികമായും നിയമപരമായും ഇത് തന്നെയാണ് ശരിയായ മാര്‍ഗം. എന്നായിരുന്നു സനം ഷെട്ടിയുടെ മറുപടി.
നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് വിജയ് യും തൃഷയും ഒന്നിച്ചെത്തിയത്. ഇരുവരും ഒരുകാറില്‍ ഒരേ തരത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. വധുവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിനുശേഷമാണ് ഇരുവരും വേദിവിട്ടത്. തുഷയും വിജയ് യുംഒന്നിച്ചെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഊഹാപോഹങ്ങളും ഇവരുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ശരിയാണെന്ന തരത്തിലാണ് കമന്റുകള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.