Wednesday, March 11, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
ഷഫീക്ക് അറയ്ക്കൽ
Thursday 05 Mar 2026 01.18 PM

നാട്ടിലേക്ക് ചാർട്ടേഡ് വിമാനം : ആദ്യ യാത്രാ സംഘം ഖത്തറിൽ നിന്നും ഇന്ന് പുറപ്പെടും

uploads/news/2026/03/828611/flight.jpg

ദോഹ: ഖത്തറിന്റെ വ്യോമപാത ആറാം ദിവസവും അടഞ്ഞുതന്നെ കിടക്കുകയും ഹമദ് എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകൾ പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തസാഹചര്യത്തിൽ ഖത്തർമലയാളികളടങ്ങുന്ന 150ൽ പരം യാത്രക്കാർ ഇന്ന് റിയാദ് വഴി കോഴിക്കോട്ടേക്ക് മടങ്ങും.

ഖത്തറിലെ അക്ബർ ട്രാവൽസ് മുഖേനയാണ് സൗദി എയർലൈൻസിന്റെ പ്രത്യേക ചാർട്ടർ വിമാനം ഖത്തറിൽ നിന്നുള്ള യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെടുക. ഖത്തർ സമയംഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രണ്ട് ബസ്സുകളിലായി റോഡ് മാർഗം സൗദിയിലെ റിയാദിലേക്ക് പുറപ്പെടുന്ന യാത്രാസംഘംനാളെ പുലർച്ചെ 3:30 ന് റിയാദിൽ നിന്നും ചാർട്ടേഡ് സൗദി എയർ ലൈനിൽ കോഴിക്കോടേക്ക് പുറപ്പെടും.

ഇന്ത്യൻ സമയം രാവിലേ 10:30 ന് വിമാനം കോഴിക്കോട് ലാൻഡ് ചെയ്യും. നാട്ടിൽ അടിയന്തിരമായ ആവശ്യങ്ങളിൽ പങ്കെടുക്കേണ്ടവരും വിസയുടെ കാലാവധി കഴിഞ്ഞവരും സന്ദർശകവിസയിൽ എത്തിയവരുമാണ് യാത്രാസംഘത്തിലുള്ളത്. റോഡ് മാർഗ്ഗമുള്ള ട്രാൻസ്പോർട്ടേഷനും സൗദിയി ലേക്കുള്ള സിംഗിൾ എൻട്രി വിസയും എയർ ലൈൻ ടിക്കറ്റും ഉൾപ്പെടെ 2800 ഖത്തർ റിയാലിന്റെ പാക്കേജാണ് അക്ബർ ട്രാവൽസ് ഈടാക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW