Wednesday, March 11, 2026 Last Updated 49 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.50 AM

ജി സുധാകരന്‍ പാര്‍ട്ടിയുടെ കരുത്ത് ; കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തും

uploads/news/2026/03/828595/MA-baby.gif

തിരുവനന്തപുരം: ജി സുധാകരന്‍ പറഞ്ഞത് വെറും പരിഭവമാണെന്നും സിപിഐഎമ്മിന് സഹായകരമാകുന്ന വിധത്തില്‍ ജി സുധാകരന്‍ തന്റെ കഴിവും അനുഭവ സമ്പത്തും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറല്‍ സെക്രട്ടറി എം എ ബേബി. ജി സുധാകരന്‍ പാര്‍ട്ടിയുടെ കരുത്താണെന്നും പാര്‍ട്ടിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകില്ലെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനം ജി സുധാകരന്‍ നടത്തിയിരുന്നു. താന്‍ പാര്‍ട്ടി വിടുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റും നടത്തിയതിന് പിന്നാലെയാണ് സിപിഐഎം നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. താനടക്കമുള്ള നേതാക്കള്‍ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജി. സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദന്‍ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പര്‍ഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അനുനയ നീക്കത്തില്‍ ജി സുധാകരന്‍ വഴങ്ങിയില്ല. പാര്‍ട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് തുറന്നു പറഞ്ഞായിരുന്നു വിമര്‍ശനം.

ഫെബ്രുവരി 28ന് എം വി ഗോവിന്ദന്‍ നടത്തിയ ഈ പരാമര്‍ശമാണ് ജി സുധാകരനെ ചൊടുപ്പിച്ചത്. നാളുകളായി ജില്ലാ നേതൃത്വത്തില്‍ നിന്ന് നേരിടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെ ജി സുധാകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു..

Ads by Google
Ads by Google
LATEST NEWS
TRENDING NOW