Thursday, March 12, 2026 Last Updated 19 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 08.49 AM

മികച്ച ബാലതാരമായി ബേബി അമേയ; പാറുക്കുട്ടിക്ക് അഭിനന്ദനങ്ങളുമായി ബിജു സോപാനം

biju-sopanam-

33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ഇന്ന്. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കൃഷ്ണചന്ദ്രൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശ്രീധന്യയാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത്. കിഷോർ റോഷിക് രണ്ടാമത്തെ നടനായും ജാനകി മന്ത്രി രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ബേബി അമേയയാണ് മികച്ച ബാലതാരം.

ഇപ്പോഴിതാ, മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ബേബി അമേയയെ അഭിനന്ദിച്ചുകൊണ്ട് നടൻ ബിജു സോപാനം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അഭിനന്ദനങ്ങള്‍ പാറുക്കിട്ടീ എന്നാണ് ബിജു സോപാനം കുറിച്ചത്. ഉപ്പും മുളകും എന്ന സീരിയലിൽ ബിജു സോപാനത്തിന്റെ മകളുടെ വേഷം ചെയ്തുകൊണ്ടായിരുന്നു ബേബി അമേയയുടെ അരങ്ങേറ്റം.

ജനിച്ചു മൂന്നാം മാസം ക്യാമറയ്ക്ക് മുന്നിലെത്തിയതാണ് അമേയ. പിന്നീട് പ്രേക്ഷകരുടെ കൺമുന്നിലാണ് അമേയ വളർന്നതെന്നു പറയാം. ഉപ്പും മുളകും പ്രേക്ഷകരുടെ പാറുക്കുട്ടിയായി മാറുകയായിരുന്നു ഈ പെൺകുട്ടി.

അമേയ അനിൽ എന്നാണ് പാറുകുട്ടിയുടെ യഥാർത്ഥ പേര്. അനില്‍ കുമാറിന്റെയും ഗംഗലക്ഷ്മിയുടെയും രണ്ടാമത്തെ മകളായി ജനനം. രണ്ടായിരം രൂപയായിരുന്നു ഉപ്പും മുളകിൽ അമേയയുടെ ആദ്യ പ്രതിഫലം. ഇപ്പോൾ അഭിനയവും മോഡലിംഗും ഉദ്ഘാടനങ്ങളും പരസ്യചിത്രങ്ങളുമൊക്കെയായി തിരക്കിലാണ് അമേയ.

Ads by Google
Thursday 05 Mar 2026 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW