-->
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുളള താരങ്ങളാണ് ജിഷിനും അമേയയും. ഒരു വലാന്റൈന്‍സ് ദിനത്തിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ജിഷിനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമേയ. ചിത്രത്തോടൊപ്പം വൈകാരികമായ ഒരു കുറിപ്പും താരം ചേര്‍ത്തിട്ടുണ്ട്.
‘നീ എന്റെ ''ആനന്ദനീലാംബരി'' ..നിന്നോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ എനിക്ക് ചുറ്റുമുള്ള ലോകം എത്ര മനോഹരമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.ആരും കാണാത്ത നമ്മുടെ സന്തോഷം നിറഞ്ഞ കുസൃതികളും,ചിരികളും എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. വാക്കുകള്‍ക്കും അപ്പുറം നിന്നോടുള്ള പ്രണയം എന്റെ ഓരോ ശ്വാസത്തിലുമുണ്ട്. എന്നും ഇതുപോലെ നിന്റെ ഒപ്പം എനിക്ക് ചേര്‍ന്നുനില്‍ക്കാന്‍ കഴിയട്ടെ ’ എന്നാണ് അമേയ കുറിച്ചത്. എന്നും സന്തോഷം ഈ നിലനില്‍ക്കട്ടെ എന്നാണ് ഒരു ആരാധകന്‍ പോസ്റ്റിനു താഴെ കമന്റായി കുറിച്ചത്.
സിമിമാ സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ ആദ്യം വിവാഹം ചെയ്തിരുന്നത്.വരദയുമായി വേര്‍പിരിഞ്ഞശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ വരുന്നത്. വിവാഹമോചനശേഷം ലഹരിക്ക് അടിമപ്പെട്ട താന്‍ ജീവിതം വളരെ മോശമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശീലങ്ങള്‍ മാറിയതെന്നും ജിഷിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വരദയുമായുള്ള ദാമ്പത്യത്തില്‍ ജിഷിന് ഒരു മകനുണ്ട്. വിവാഹമോചനശേഷം കുഞ്ഞിന്റെ സംരക്ഷണം വരദയാണ് ഏറ്റെടുത്തിരിക്കുന്നത്.