-->
അങ്കമാലി: അങ്കമാലി മോര്‍ണിങ് സ്‌റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ജാസ്‌ലിയയെ കഴിഞ്ഞ മാസം 28-നു പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ അങ്കമാലി ടെല്‍ക് ജങ്‌ഷനില്‍ ഇടിച്ചശേഷം കടന്നുകളഞ്ഞ വാഹനം കണ്ടെത്തി. ശാസ്‌ത്രീയ അന്വേഷണത്തിനൊടുവില്‍ തുറവൂരില്‍നിന്നു കഴിഞ്ഞ രണ്ടിനാണു വാഹനം കണ്ടെത്തിയത്.അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റെയാണു വാഹനം. എറണാകുളം വൈപ്പിന്‍ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയയുടെ മസ്‌തിഷ്‌ക മരണം ഇന്നലെ രാവിലെയാണു സ്‌ഥിരീകരിച്ചത്.