-->
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും. എസ്.എസ്.എല്‍.സി. പരീക്ഷ 30നു സമാപിക്കും. പശ്‌ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പരിഗണിച്ച് ഗള്‍ഫ് മേഖലയിലെ നാളത്തെ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 27നു സമാപിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആറു മുതല്‍ 28 വരെയാണ്.