Thursday, March 12, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 02.25 PM

വരുന്നു, ' വെയിറ്റിങ് ലിസ്റ്റ് ആന്‍ ആന്റിഡോട്ട്'

uploads/news/2026/03/828224/the-waiting-list.jpg

ഈ കാലഘട്ടത്തിലെ സൗഹൃദങ്ങളുടെ അടിസ്ഥാനം ഇൻസ്റ്റാഗ്രാമും ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയയും പലവിധ ഡേറ്റിങ് ആപ്പുകളുമാണ്. പരസ്പരം കാണുന്നതിനു മുമ്പേ സൗഹൃദത്തിൽ ആകുന്നവർ കണ്ടു കഴിയുമ്പോൾ അവരുടെ ബന്ധം ആഴത്തിലാകുന്നു. അവസാനം വീട്ടുകാർ അറിയാതെയുള്ള വിവാഹം, ലിവിങ് ടുഗെതർ എന്നിങ്ങനെയുള്ള ബന്ധങ്ങളിലേക്ക് പോകുന്നു. ഒന്നിച്ചു താമസം തുടങ്ങി കഴിയുമ്പോഴാണ് കൂടെ കൂടിയവന്റെ തനിനിറം യുവതികൾ അറിയുന്നത്. പിന്നീട് രക്ഷപ്പെടൽ എളുപ്പമല്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടുപോയ അലീന എന്ന യുവതിയുടെ കഥ യാണ് വെയ്റ്റിങ് ലിസ്റ്റ് ആൻ ആന്റിഡോട്ട് എന്ന സിനിമ.

“പീഡിപ്പിക്കപ്പെടുന്നത് ഇരയുടെ തെറ്റുകൊണ്ടല്ല. സമൂഹത്തിൽ തലയുയർത്തി നടക്കാൻ കഴിയുമ്പോഴാണ് ഇരക്ക് നീതി ലഭ്യമാവുന്നത്. ഇരയുടെ ജീവൻ വേട്ടക്കാരുടെ ഔദാര്യമല്ല. വേട്ടക്കാരെ ഉന്മൂലനം ചെയ്താലേ ഇരക്ക് ജീവിക്കാൻ സാധിക്കൂ എന്ന അവസ്ഥയാണെങ്കിൽ, അങ്ങനെ ചെയ്തിട്ടാണെങ്കിലും ഇരകൾക്ക് ജീവിക്കുവാൻ അവകാശമുണ്ട്.” എന്ന സന്ദേശം ഈ സിനിമ നൽകുന്നു. അലീന എന്ന യുവതിയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ. കഥ തിരക്കഥ സംഭാഷണം - ഡോ ചൈതന്യ ആന്റണി. അലീനയായി സെൽബി സ്‌കറിയ അഭിനയിക്കുന്നു. സോഹൻ സീനുലാൽ, കോട്ടയം രമേശ്‌, Dr. ചൈതന്യ ആന്റണി എന്നിവർ മുഖ്യ വേഷങ്ങൾ ചെയ്യുന്നു. എവെർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻ നിർമ്മിച്ച് ചെറിയാൻ മാത്യു സംവിധാനം ചെയ്ത വെയ്റ്റിങ് ലിസ്റ്റ് ആൻ ആന്റിഡോട്ട് എന്ന ഈ സിനിമ Fawesome TV യിലൂടെ വേൾഡ് വൈഡ് റിലീസ് ചെയ്യുന്നു. https://fawesome.tv/movies/10756102/the-waiting-list-an-antidote

Ads by Google
Ads by Google
LATEST NEWS
TRENDING NOW