Friday, March 13, 2026 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 02 Mar 2026 11.33 PM

പ്രായപരിധി വര്‍ധന കഴിഞ്ഞ 27 മുതലുള്ള പി.എസ്‌.സി. വിജ്‌ഞാപനങ്ങള്‍ക്കു ബാധകം

uploads/news/2026/03/828096/PSC.jpg

തിരുവനന്തപുരം: പി.എസ്‌.സി. നിയമന അപേക്ഷയ്‌ക്കുള്ള പ്രായപരിധി നാലു വര്‍ഷം വര്‍ധിപ്പിച്ച മന്ത്രിസഭായോഗ തീരുമാനം കഴിഞ്ഞ 27 മുതലുള്ള വിജ്‌ഞാപനങ്ങള്‍ക്കു ബാധകമാക്കുന്നതിന്‌ ഇന്നലെ ചേര്‍ന്ന പി.എസ്‌.സി. യോഗം തീരുമാനിച്ചു. കഴിഞ്ഞ 28നു പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങള്‍ക്ക്‌ ഇതു ബാധകമാക്കി പി.എസ്‌.സി. തിരുത്തല്‍ വിജ്‌ഞാപനം പുറപ്പെടുവിക്കും.
കഴിഞ്ഞ 24നാണ്‌ പ്രായപരിധി 36ല്‍നിന്ന്‌ 40 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്‌. പി.എസ്‌.സി. വഴി നേരിട്ടു നിയമനം നടത്തുന്ന എല്ലാ തസ്‌തികകളിലും അതത്‌ വിശേഷാല്‍ ചട്ടത്തില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ നാലു വര്‍ഷത്തെ ഇളവു ലഭിക്കും. ഇതിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ യഥാക്രമം അഞ്ചു വര്‍ഷത്തെയും മൂന്നു വര്‍ഷത്തെയും ഇളവും ലഭിക്കും.

Ads by Google
Ads by Google
TRENDING NOW