Saturday, March 14, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 07.46 PM

തുറവൂര്‍ - മാരാരിക്കുളം പാത ഇരട്ടിപ്പിക്കല്‍ ; 450.59 കോടിയുടെ പദ്ധതിക്ക് റെയില്‍വേയുടെ അനുമതി

uploads/news/2026/03/828061/railway.gif

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ മേഖലയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുമായി റെയില്‍വേ മന്ത്രാലയം. കേരളത്തിലെ പാത ഇരട്ടിപ്പിക്കലിന് 450.59 കോടിയുടെ പദ്ധതിക്ക് റെയില്‍വേയുടെ അനുമതി

മോദി സര്‍ക്കാരിന് കീഴില്‍ എറണാകുളം-ആലപ്പുഴ-കായംകുളം ഇടനാഴിയിലെ തന്ത്രപ്രധാന ഭാഗമായ തുറവൂര്‍-മാരാരിക്കുളം പാത യില്‍ ഏകദേശം 21 കിലോമീറ്ററാണ് ഇരട്ടിപ്പിക്കുക. ഇതോടെ പ്രതിദിനം ഒമ്പത് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൂടുതലായി സര്‍വീസ് നടത്താനാകും.

ചരക്ക് ഗതാഗതത്തിലും വലിയ വര്‍ദ്ധനവുണ്ടാകും. ഇത് പ്രതിവര്‍ഷം ഏകദേശം 2.88 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിക്കും. ചരക്ക് ട്രെയിനുകള്‍ക്ക് 19 മിനിറ്റ് വരെയും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് 15 മിനിറ്റ് വരെയും സമയലാഭമുണ്ടാകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW