Friday, March 13, 2026 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 02.46 PM

സിംഗപ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് മോഹന്‍ലാല്‍

with, photos
photo-www.facebook.com/ActorMohanlal

സിംഗപ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് മോഹന്‍ലാല്‍. പുതുവര്‍ഷ ാഘോഷ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ' ചൈനീസ് പുതുവര്‍ഷം സിംഗപ്പൂരില്‍ ആഘോഷിക്കുന്നു' എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് താരം കുറിച്ചത്.

പരമ്പരാഗത ചൈനീസ് വിഭവങ്ങളും ചിത്രങ്ങളുടെ പശ്ചാത്തലത്തില കാണാം. ഫ്‌ളോറല്‍ ഡിസൈനുളള ചുവപ്പ് ഷര്‍ട്ടാണ് താരത്തിന്റെ വേഷം.

പരമ്പരാഗത ചൈനീസ് കലണ്ടര്‍ അനുസരിച്ച് ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയില്‍ വരുന്ന അമാവാസിയില്‍ ആരംഭിച്ച് 15-16 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രധാന ഉത്സവമാണ് ചൈനീസ് ന്യൂ ഇയര്‍ അഥവാ സ്പ്രിംഗ് ഫെസ്റ്റിവല്‍. ഓരോ വര്‍ഷവും തീയതി മാറി വരും. കുടുംബങ്ങള്‍ ഒത്തുചേരല്‍, വീടലങ്കരിക്കല്‍, ഡ്രാഗണ്‍ നൃത്തങ്ങള്‍ എന്നിവ ഇതിന്റെ പ്രധാന ആഘോഷങ്ങളാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW