-->
ഇസ്രയേലും ഇറാനും തമ്മിലുളള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വ്യോമപാത അടച്ചതിനാല്‍ ദുബായില്‍ കുടുങ്ങി തമിഴ് നടന്‍ അജിത് കുമാര്‍. മേഖലയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പെട്ടന്ന് നിര്‍ത്തിവെച്ചതാണ് അദ്ദേഹത്തിന്റെ യാത്രാ പ്ലാനുകളെ ബാധിച്ചത്. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസ്സം ഉണ്ടായത്.
അജിത് കുമാര്‍ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പൂര്‍ണ്ണമായും സുരക്ഷിതനാണെന്നും നിലവില്‍ യാതൊരുവിധ അപകടസാധ്യത നേരിടുന്നില്ലെന്നും മാനേജര്‍ സൂമിനോട് പറഞ്ഞു. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെത്തിയശേഷം തിരികെ പോരുകയായിരുന്നു. റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് അടുത്തിടെ അജിത് കുമാര്‍ ദുബായിലെത്തിയത്.മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്താലുടന്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് മാനേജര്‍ ഉറപ്പുനല്‍കി.