Saturday, March 14, 2026 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 11.34 PM

ഇന്ധന സര്‍ചാര്‍ജ്‌ തിരികെ വൈദ്യുതി ബില്‍ കുറയും

uploads/news/2026/03/827818/kseb-work.jpg

തിരുവനന്തപുരം: ഇന്ധന സര്‍ച്ചാര്‍ജായി ഈടാക്കിയ തുക ഉപയോക്‌താക്കള്‍ക്കു തിരിച്ചുനല്‍കാന്‍ കെ.എസ്‌.ഇ.ബി. മാര്‍ച്ച്‌ മാസത്തെ ബില്ലില്‍ ഈ ഇളവ്‌ പ്രതിഫലിക്കും. ചരിത്രത്തിലാദ്യമായാണ്‌ ഇത്തരത്തില്‍ ഇന്ധന സര്‍ചാര്‍ജ്‌ വൈദ്യുതിബില്ലില്‍ കുറവുചെയ്‌തു നല്‍കുന്നത്‌. 2026 ജനുവരി മാസത്തില്‍ വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടായ കുറവാണ്‌ കെ.എസ്‌.ഇ.ബി. ഉപയോക്‌താക്കള്‍ക്ക്‌ കൈമാറുന്നത്‌.
മാര്‍ച്ച്‌ മാസത്തെ ബില്ലില്‍ കെ.എസ്‌.ഇ.ബിയുടെ പ്രതിമാസ ബില്ലിങ്‌ ഉപയോക്‌താക്കള്‍ക്ക്‌ യൂണിറ്റിന്‌ 2 പൈസയും ദൈ്വമാസ ഉപയോക്‌താക്കള്‍ക്ക്‌ യൂണിറ്റിന്‌ ഒരു പൈസയും കുറയുമെന്നു കെ.എസ്‌.ഇ.ബി. അറിയിച്ചു. താപവൈദ്യുത നിലയങ്ങളില്‍നിന്നും വൈദ്യുതി വാങ്ങുന്നതിന്‌ റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു നല്‍കിയ തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായതാണ്‌ ഈ നേട്ടത്തിനു കാരണം.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ചു സംസ്‌ഥാന വൈദ്യുതി
റെഗുലേറ്ററി കമ്മിഷന്‍ താരിഫ്‌ ഭേദഗതി ചട്ടങ്ങള്‍ കൊണ്ടുവന്നിരുന്നു.ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച്‌ വൈദ്യുതി നിരക്കില്‍ മാറ്റം വരുത്താന്‍ വിതരണ ലൈസന്‍സികള്‍ക്ക്‌ അനുമതി നല്‍കുന്നതാണു ഭേദഗതി. ഇതുപ്രകാരം, വൈദ്യുതിനിരക്കു കൂടുകയാണു പതിവെങ്കിലും ഇക്കുറി വൈദ്യുതി വാങ്ങല്‍ച്ചെലവ്‌ കുറഞ്ഞതാണ്‌ ഉപയോക്‌താക്കള്‍ക്കു നേട്ടമായത്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW