-->
ന്യൂഡല്‍ഹി : യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും ഖത്തറിലും യുഎസ് സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം . പിന്നാലെ രാജ്യത്തെ ഷെൽട്ടറുകളുടെ പട്ടിക പുറത്തിറക്കി ബഹ്‌റൈൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രതിസന്ധി, ദുരന്തനിവാരണ ഡയറക്ടറേറ്റാണ് പട്ടിക പുറത്തിറക്കിയത്.
JUST IN: 🇮🇷🇺🇸 Footage shows moment Iranian missile struck US military base in Bahrain: pic.twitter.com/tF3f5d3r1u— BRICS News (@BRICSinfo) February 28, 2026
ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച് ഇറാന്‍
അല്‍ ഉദൈദ് വ്യോമകേന്ദ്രം ഖത്തര്‍
അല്‍ സലേം വ്യോമകേന്ദ്രം കുവൈത്ത്
അല്‍ ദഫ്ര വ്യോമകേന്ദ്രം യുഎഇ
അഞ്ചാം അമേരിക്കന്‍ ബേസ് ബഹറൈന്‍
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും സുരക്ഷാ ലംഘനവുമാണ് നടന്നതെന്ന് ബഹ്‌റൈൻ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. ഇത് ബഹ്‌റൈന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയുയർത്തുന്ന വഞ്ചനാപരമായ ആക്രമണമാണെന്ന് ബഹ്‌റൈൻ വിശേഷിപ്പിച്ചതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.