-->
രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19-ന് പുറത്തിറങ്ങും. ഈ അവസരത്തില്‍ നടിയും സംവിധായകന്‍ ആദിത്യ ധറിന്റെ ഭാര്യയുമായ യാമി ഗൗതം ' ധുരന്ധര്‍ 2' വിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞുവെന്നു പറഞ്ഞ യാമി ഗൗതം അസാധാരണം എന്നാണ് ധുരന്ധര്‍ 2 വിനെ വിശേഷിപ്പിച്ചത്. സിനിമ കണ്ടശേഷം താന്‍ വല്ലാതെ ഇമോഷണലായി എന്നും യാമി ഗൗതം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം തന്റെ പ്രേക്ഷകരെ സ്‌നേഹിക്കുന്നു, തന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ സിനിമ അര്‍ത്ഥവത്താക്കാന്‍ അവന്‍ തന്റെ ഹൃദയവും ആത്മാവും ഇതില്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരിക്കും ഇത്. 'ഇതൊരു ഇന്ത്യന്‍ സിനിമയാണ്, ഇത് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ നിന്നുള്ളതാണ്' എന്ന് നിങ്ങള്‍ അഭിമാനത്തോടെ പറയും. അതുകൊണ്ട് നമുക്ക് ഇത് ആഘോഷിക്കാം- എന്നാണ് യാമി ഗൗതമിന്റെ വാക്കുകള്‍.
രണ്‍വീര്‍ സിങ്്, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം വരുന്ന ഈ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.