-->
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പോലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായിരിക്കുന്നു. നാൽപ്പത്തിയഞ്ചു ദിവസതോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഫെബ്രുവരി ഇരുപത്തിയഞ്ചിന് പൂർത്തിയായത് . പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമ്മിക്കുന്നു.
ഏറെ ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ചകെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിൻ്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ,ഈ ചിത്രത്തിലുടെ അവതരിപ്പിക്കുവാൻ സംവിധായകൻ രജീഷ് പരമേശ്വരൻ ശ്രമിക്കുന്നത്. ഒരു ഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ഈ ചിത്രത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു,ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസ്സായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ . അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മ കല, മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലൻ, ഹരിത് ,സുരഭി സന്തോഷ് രമാദേവി , അൻഷമോഹൻ, മാസ്റ്റർ ആദം എറിക്ക്, എന്നിവരും പ്രധാന താരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ.
സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ.
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള.
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ-മനോജ് കിരൺ രാജ്.
സ്റ്റിൽസ് - സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ.
ഫിനാൻസ് കൺട്രോളർ - ഷിജോ ഡോമിനിക്.
പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ.
വാഴൂർ ജോസ്.