Friday, March 13, 2026 Last Updated 31 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.00 AM

' കൂലിയില്‍ എന്റെ 7 സീനുകള്‍ കട്ട് ചെയ്തു, ചെറിയ റോള്‍ എന്ന് പറഞ്ഞല്ല അവര്‍ വിളിക്കുന്നത്' ; ബാബുരാജ്

about, movie

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ' കൂലി'. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. മലയാളി താരങ്ങളായ സൗബിന്‍ ഷാഹിറും ബാബുരാജും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രണ്ട് സീനില്‍ മാത്രമാണ് ബാബുരാജ് പ്രത്യക്ഷപ്പെട്ടത്. ഡയലോഗില്ലാതെ വെടി കൊണ്ട് മരിക്കുന്ന കഥാപാത്രമാണ് ബാബുരാജിന്റേത്. ഇപ്പോഴിതാ കൂലിയില്‍ താന്‍ അഭിനയിച്ച 7 സീനുകള്‍ കട്ട് ചെയ്തുവെന്ന് പറയുകയാണ് നടന്‍.

"കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു പോയതാണ്. നമ്മളെ ലോകേഷ് കനകരാജ് പോലുള്ള വലിയ ഡയറക്ടർ വിളിച്ച് കഥയും സാഹചര്യവും പറയുമ്പോൾ ആ സിനിമയിൽ ചെറിയ റോളാണോ എന്നതല്ല നോക്കിയത്. ആ സിനിമയുടെ ദൈർഘ്യം കൂടി വരുമ്പോൾ വെട്ടിയതാണ്. ആ സിനിമയ്ക്ക് സെക്കന്റ് പാർട്ട് ഉണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ ക്ലൈമാക്‌സിൽ ഞാൻ മരിക്കുന്നില്ല. ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ വിളിക്കുന്നത്.

അവർ പറയുമ്പോൾ വലിയൊരു കാരക്ടർ ആണ്. തമിഴിലും തെലുങ്കിലും അവർ ഹീറോയെ ഫോളോ ചെയ്യുന്നതാണ്. അപ്പോൾ പടത്തിന്റെ ദൈർഘ്യം കൂടുമ്പോൾ കട്ട് ചെയ്യാൻ പറ്റുന്ന സീൻ നമ്മുടെ ആയിരിക്കും."- ബാബുരാജ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW