Tuesday, March 10, 2026 Last Updated 35 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 08.21 PM

ഭീഷ്മപിതാമഹനായി മമ്മൂട്ടി,ഭീമനായി മോഹന്‍ലാല്‍, കര്‍ണ്ണനായി പൃഥ്വിരാജ്; പക്ഷേ സീന്‍ തൂക്കി ഫഹദ് ഫാസിലിന്റെ ശകുനി; ‘മഹാഭാരതം’ മലയാളം എഐ കാസ്റ്റിംഗ് വൈറല്‍

uploads/news/2026/02/827651/Untitled-7.jpg
Mahabhartham Malayalam casting AI video (Image Source: Instagram)

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. കുരുക്ഷേത്രയുദ്ധത്തിൽ ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പോരാടുന്ന പാണ്ഡവരും കൗരവരും യുദ്ധം ചെയ്യുന്നതാണ് മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏട്. മഹാഭാരതം ഹിന്ദിയിലും മലയാളത്തിലുമടക്കം നിരവധി ഭാഷകളില്‍ പരമ്പരകളായി കുടുംബ​‍പ്രേക്ഷകരുടെ മുന്നിലെത്തി ഹൃദയം കവര്‍ന്നിട്ടുണ്ട്.
എന്നാല്‍ മഹാഭാരതം മലയാളത്തില്‍ ഒരു സിനിമയായി ഒരുക്കിയാല്‍ ആരൊക്കെയാകും പ്രധാന വേഷങ്ങളില്‍ എത്തുകയെന്നത് പലപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം ചർച്ചകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സൈബറിടങ്ങളില്‍ പലരും തങ്ങളുടെ ‘മഹാഭാരതം’ കാസ്റ്റിംഗ് പങ്കുവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ, എഐ ഉപയോഗിച്ച്‌ നിർമിച്ച മഹാഭാരതത്തിന്റെ ഒരു ‘ഡ്രീം കാസ്റ്റിംഗാ’ണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളെ മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രങ്ങളായി ഇതിലൂടെ കൊണ്ടുവരുന്നത്. വീഡിയോയുടെ തുടക്കം മോഹന്‍ലാലിലൂടെയാണ്. ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഭീഷ്മപിതാമഹന്റെ ഗാംഭീര്യവും തന്റേടവും ഒക്കെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രമാകുന്നത് മമ്മൂട്ടിയാണ്. പിന്നാലെ വില്ലാളിവീരനായ അർജുനന്റെ വേഷത്തില്‍ ടൊവിനോ തോമസിനെയും കർണ്ണനായി പൃഥ്വിരാജിനെയും വീഡിയോയില്‍ കാണാം. പ്രേക്ഷകരുടെ മനസ്സിലെ ശ്രീകൃഷ്ണന്റെ വേഷത്തിലെത്തുന്നത് സാന്ത്വനവും തന്ത്രവും മന്ദഹാസവുമായി നില്‍ക്കുന്ന നിവിൻ പോളിയാണ്.
ദ്രോണറായി ജയറാം, നകുലനായി റോഷൻ മാത്യു, കുന്തി ദേവിയായി ​ശോഭന, ദ്രൗപദിയായി ഐശ്വര്യലക്ഷ്മി എന്നിവരുമെത്തുന്നു. എന്നാല്‍ അവസാനമെത്തുന്നത് കുടിലബുദ്ധിക്കാരന്റെ ചിരിയോടെ എത്തുന്ന ശകുനിയാണ്, അത് പ്രേക്ഷകരുടെ പ്രിയതാരം ഫഹദ് ഫാസിലാണ്. സിംഹാസനം കാണിച്ച് ‘അടുത്തതാര് ’ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
നിമിഷവേഗത്തില്‍ ഈ എഐ വീഡിയോ ട്രെന്‍ഡിംഗായി. ഏറ്റവുമധികം കമന്റുകള്‍ കിട്ടുന്നത് ഫഹദ് ഫാസിലിന്റെ ശകുനിയ്ക്കാണ്. ‘ശകുനി പൊളിക്കും, അവസാനമെത്തിയെങ്കിലും ശകുനി സീൻ തൂക്കി, കാസ്റ്റിംഗ് അടിപൊളി...’ എന്നതടക്കമാണ് കമന്റുകള്‍. ‘ഇഹാഫിക്സ്’ എന്ന അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടി വൈറലാകുകയാണ്.

uploads/news/2026/02/827651/Untitled-07.jpg
Mahabhartham Malayalam casting AI video (Image Source: Instagram)

uploads/news/2026/02/827651/Untitled-007.jpg
Mahabhartham Malayalam casting AI video (Image Source: Instagram)

Ads by Google
Friday 27 Feb 2026 08.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW