Tuesday, March 10, 2026 Last Updated 42 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 03.06 PM

ഞാന്‍ എന്താണ് എന്ന് എന്റെ ആറ്റിറ്റിയൂഡ് പറയും ; പുത്തന്‍ ചിത്രങ്ങളുമായി രംഭ

rambha
photo-www.instagram.com/rambhaindran_/

സര്‍ഗം എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച ആ പെണ്‍കുട്ടിയാണ് ഇത് എന്ന് ഒരു എഐ ആപ്പിനും കണ്ടു പിടിക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. അത്രയധികം വിജയലക്ഷ്മി എന്ന പെണ്‍കുട്ടി മാറിയിരിക്കുന്നു.

പതിനഞ്ചാം വയസ്സിലാണ് ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന മലയാള സിനിമയിലൂടെ ആന്ധ്രക്കാരിയായ വിജയലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്.

ഹിറ്റ്‌ലര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രംഭയുടെ ലുക്കിലുള്ള മാറ്റം തുടങ്ങുന്നത്. അത് പിന്നീട് സൗത്ത് ഇന്ത്യന്‍ ഗ്ലാമര്‍ നായികയുടെ സ്റ്റൈലായി മാറി. ഇന്നും ആ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

അന്‍പത് വയസ്സിലേക്ക് കടക്കുന്ന രംഭ ഇന്ന് മൂന്ന് കുട്ടികളുടെ അമ്മയാണ്. പക്ഷേ നടിയുടെ ലുക്കിനും സ്റ്റൈലിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ഇപ്പോഴും തിളങ്ങുന്ന നിഷ്‌കളങ്ക സൗന്ദര്യം.

ഞാന്‍ എന്താണ് എന്ന് എന്റെ ആറ്റിറ്റിയൂഡ് പറയും എന്ന ക്യാപ്ഷനോടെയാണ് ഈ പുതിയ ഫോട്ടോകള്‍ രംഭ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതോടെ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

2010 ല്‍ വിവാഹം കഴിഞ്ഞതോടെയാണ് രംഭ അഭിനയത്തില്‍ നിന്നും മാറി നിന്നത്. ആഗ്രഹിച്ചതുപോലെ ഒരു കുടുംബ ജീവിതം കിട്ടിയതോടെ സ്വന്തം ഇഷ്ടപ്രകാരം തന്നെ രംഭ അഭിനയത്തോട് വിടപറയുകയായിരുന്നു

ഇടയ്ക്ക് മിനിസ്‌ക്രീന്‍ റിയാലിറ്റി ഷോകളില്‍ ഗസ്റ്റ് റോളുകളില്‍ എത്തിയെങ്കിലും, ബിസിനസ്സും മറ്റുകാര്യങ്ങളുമായി രംഭ തിരക്കിലാണ്. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഇത്തരം ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്‌

Ads by Google
Ads by Google
LATEST NEWS
TRENDING NOW