-->
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് ചിദംബരം. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിദംബരം. തന്റെ അടുത്ത സിനിമയ്ക്കായി ചിദംബരം ദിലീപുമായി കൈകോര്‍ക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുകയാണ് ചിദംബരം. സോഷ്യല്‍ മീഡിയയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
ദിലീപും മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരവും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു. ഇതൊരു സര്‍വൈവര്‍ ത്രില്ലര്‍ ആയിരിക്കും എന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് വ്യാജവാര്‍ത്തയാണെന്ന് സംവിധായകന്‍ അറിയതിച്ചത്.
''ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് വെരിഫൈ ചെയ്യുക. പിന്നെ, ഞാനൊരു സര്‍വൈവല്‍ ത്രില്ലര്‍ സ്‌പെഷ്യലിസ്റ്റല്ല'', ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിദംബരം കുറിച്ചു.
ജാന്‍ ഏ മനിലൂടെയാണ് ചിദംബരം സംവിധാനത്തിലേക്ക് കടക്കുന്നത്. പിന്നാലെ വന്ന മഞ്ഞുമ്മല്‍ ബോയ്‌സ് വലിയ വിജയമായി മാറി. തമിഴ്‌നാട്ടിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലന്‍ ആണ് ചിദംബരത്തിന്റെ പുതിയ ചിത്രം. ആവേശം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് സിനിമയുടെ രചന. ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.