-->
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അഴിമതിക്കേസില്‍ എഎപി നേതാക്കള്‍ക്ക് ആശ്വാസം. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. നേതാക്കളെ പ്രതിപ്പട്ടിയയില്‍ നിന്നും ഒഴിവാക്കിയി. ഡല്‍ഹി വിചാരണക്കോടതി അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും തെളിവുകളില്ലെന്നും കുറ്റപത്രത്തില്‍ പാളിച്ചയെന്നും വ്യക്തമാക്കി.
എക്സൈസ് നയത്തില്‍ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്നും കെജ്‌രിവാളിനെ കുറ്റക്കാനായി കാണാനുള്ള തെളിവില്ലെന്നും കോടതി പറഞ്ഞു. സിബിഐയെ രൂക്ഷമായി വിമര്‍ശിക്കാനും കോടതി മറന്നില്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്. സത്യം ജയിച്ചെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ അധികാരത്തിലിരിക്കേ ഡല്‍ഹി മദ്യനയ കേസ് എന്നറിയപ്പെട്ട വിഷയം ആം ആദ്മി പാര്‍ട്ടി മേധാവിക്കും വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
2021-22 ല്‍ ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവിയും സഹായിയും ആരംഭിച്ച മദ്യനയവുമായി ബന്ധപ്പെട്ടതാണ് കേസ്. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതില്‍ വിവാദം വഹിച്ച പങ്ക് ചില്ലറയായിരുന്നില്ല.