-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ എല്ലാസീറ്റിലും മത്സരിക്കാനൊരുങ്ങുന്നു. അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടെ ഉള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി കേരളത്തില്‍ എത്തും. ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. പാര്‍ട്ടിയുടെ പ്രചരണത്തിനായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ തന്നെ കേരളത്തില്‍ എത്തുമെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഉടനെ കടക്കും.
കേരളത്തില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയെന്നാണ് സംസ്ഥാനഘടകം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്.