Saturday, March 14, 2026 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

ജിലുമോള്‍ മരിയറ്റ്‌ തോമസ്‌, പ്രഫ. ഡോ. ശാരദാദേവി, അമല്‍ ഇക്‌ബാല്‍ യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍

തിരുവനന്തപുരം: സംസ്‌ഥാന യുവജന കമ്മിഷന്‍ 2025-26-ലെ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യയിലെ ആദ്യത്തെ ഹാന്‍ഡ്‌സ്‌-ഫ്രീ വനിതാ ൈഡ്രവറായ ജിലുമോള്‍ മരിയറ്റ്‌ തോമസ്‌, യൂണിവേഴ്‌സിറ്റി കോളജ്‌ ഇംീഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി.പ്രഫസര്‍ ഡോ. ശാരദാ ദേവി, പഞ്ചഗുസ്‌തി ദേശീയതാരം അമല്‍ ഇക്‌ബാല്‍ എന്നിവരാണ്‌ പുരസ്‌കാരജേതാക്കള്‍.
ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച്‌ സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്‌ക്ക്‌ പ്രചോദനമാകുകയും ചെയ്‌ത യുവജനങ്ങള്‍ക്കാണ്‌ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നത്‌. മാര്‍ച്ച്‌ നാലിന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കൈകളില്ലാതെ ജനിച്ചിട്ടും അതിജീവനപാതയില്‍ വിജയം വരിച്ച ജിലുമോള്‍ മരിയറ്റ്‌ തോമസ്‌ ഇടുക്കി, തൊടുപുഴ സ്വദേശിനിയാണ്‌. കാലുകള്‍ കൊണ്ട്‌ എഴുതിയാണ്‌ പ്ലസ്‌ടുവും അനിമേഷന്‍ ബിരുദവും ജിലുമോള്‍ നേടിയത്‌. ആറുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാലുകള്‍ കൊണ്ട്‌ കാര്‍ ഓടിച്ച്‌ ൈഡ്രവിങ്‌ ലൈസന്‍സും സ്വന്തമാക്കി. 2025-ലെ കേരളശ്രീ പുരസ്‌കാര ജേതാവുകൂടിയാണ്‌ ജിലുമോള്‍.
തിരുവനന്തപുരം സ്വദേശിനിയായ ഡോ. ശാരദാദേവി ഡിസെബിലിറ്റി സ്‌റ്റഡീസ്‌ ഗവേഷകയും വീല്‍ചെയര്‍ യൂസറും ഭിന്നശേഷി അവകാശ പ്രവര്‍ത്തകയുമാണ്‌. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍കരണത്തിനും അക്കാദമിക്‌ പൊതുസമൂഹ ഇടപെടലുകള്‍ നടത്തുന്ന വ്യക്‌തിത്വമാണ്‌ ഡോ. ശാരദാദേവി. അവരുടെ അതിജീവന വാര്‍ത്ത എസ്‌.സി.ഇ.ആര്‍.ടി. ഏഴാം ക്ലാസ്‌ പാഠപുസ്‌തകത്തില്‍ ഇടം നേടിയിട്ടുണ്ട്‌.
പഞ്ചഗുസ്‌തിയില്‍ ദേശീയതലത്തില്‍ വെങ്കലം, സംസ്‌ഥാന തലത്തില്‍ ഇരട്ട സ്വര്‍ണം ഉള്‍പ്പെടെ നേട്ടങ്ങള്‍ കരസ്‌ഥമാക്കിയ അമല്‍ ഇക്‌ബാല്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്‌. ഹിമാചല്‍ പ്രദേശിലെ ബ്യാസ്‌ നദിയും കണ്ണൂരിലെ തേജസ്വിനി പുഴയും റിവര്‍ റാഫ്‌റ്റിങ്‌ എന്ന സാഹസിക വിനോദത്തിലൂടെ കീഴടക്കിയ ആദ്യത്തെ സെറിബ്രല്‍ പാള്‍സി ബാധിതനാണ്‌ അമല്‍. മസ്‌കത്തില്‍ നടന്ന യു.എന്‍. മോഡല്‍ പാര്‍ലമെന്റില്‍ വിവിധ രാജ്യക്കാരായ വിദ്യാര്‍ഥികളോട്‌ മത്സരിച്ച്‌ ഔട്ട്‌ സ്‌റ്റാന്‍ഡിങ്‌ ഡിപ്ലോമസി പുരസ്‌കാരവും അമല്‍ കരസ്‌ഥമാക്കിയിട്ടുണ്ട്‌.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW