-->
ചങ്ങനാശേരി : എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നവരുടെ ലക്ഷ്യം സ്വന്തം കാര്യസാധ്യത്തിനു വേണ്ടിയാണെന്നു സമുദായാംഗങ്ങള്‍ തിരച്ചറിയണമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നത്ത് പത്മനാഭന്റെ ആശയവും ആദര്‍ശവും കൈമുതലാക്കിയാണ് എന്‍.എസ്.എസ്. ഇന്നത്തെ നിലയിലെത്തിയത്. സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ നിലപാടുകളെക്കുറിച്ചോ അറിയാതെ വിമര്‍ശനമുയര്‍ത്തുന്നവരുണ്ട്. ഇതു സ്വന്തം കാര്യനേട്ടത്തിന് വേണ്ടിയാണ്. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സമുദായാംഗങ്ങള്‍ മനസിലാക്കണമെന്നും മന്നം സമാധിദിനാചരണത്തിന്റെ സമാപനം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തിന്റെ പുരോഗതിക്കു വേണ്ടിമാത്രമല്ല , ഇതരസമുദായങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിക്കായാണ്. നായര്‍ സമുദായം നേതൃത്വത്തിനൊപ്പമാണെന്നതിന്റെ തെളിവാണ് പ്രതിനിധിസഭയിലെ 118 ഒഴിവുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 110 സ്‌ഥാനങ്ങളിലേക്കും എതിരില്ലാതെയുള്ള വിജയം. ബാക്കി എട്ട് ഒഴിവിലേക്കും നേതൃത്വത്തിനൊപ്പം നില്‍ക്കുന്നവര്‍ വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.