Saturday, March 14, 2026 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

സനൂപിന്‌ എ.ഐ സ്‌മാര്‍ട്ട്‌ കണ്ണട നല്‍കുന്നതിനുള്ള സാധ്യത തേടും: അനില്‍ അക്കര

പുതുക്കാട്‌: ചികിത്സാപ്പിഴവുമൂലം കണ്ണുകള്‍ നഷ്‌ടപ്പെട്ട തൃക്കൂര്‍ സ്വദേശിയായ യുവാവിന്‌ എ.ഐ. സംവിധാനത്തിലുള്ള സ്‌മാര്‍ട്ട്‌ കണ്ണട നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന്‌ മുന്‍ എം.എല്‍.എ. അക്കര. വീട്ടിലെത്തി സനൂപിനെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണ്‌ മാറ്റിവെക്കുന്നത്‌ പൂര്‍ണമായും വിജയിക്കാത്ത സാഹചര്യത്തിലാണ്‌ ഇത്തരത്തിലുള്ള സാധ്യതകള്‍ തേടുന്നത്‌. വിദഗ്‌ധരുമായി ചര്‍ച്ച നടത്തിയിരുന്നതായി അനില്‍ അക്കര പറഞ്ഞു. സനൂപിന്റെ കണ്ണ്‌ നഷ്‌ടപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും പരാതി നല്‍കിയതായും നിയമപരമായ കാര്യങ്ങള്‍ക്ക്‌ സഹായം നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞു. സനൂപിന്റെ തുടര്‍ചികിത്സയ്‌ക്കും കുടുംബ സഹായത്തിനുമായി നടപടിയെടുക്കാന്‍ പഞ്ചായത്ത്‌ യോഗം ചേരുമെന്ന്‌ പ്രസിഡന്റ്‌ സുന്ദരി മോഹന്‍ദാസ്‌ അറിയിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗങ്ങളായ പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സൈമണ്‍ നമ്പാടന്‍, സന്ദീപ്‌ കണിയത്ത്‌ എന്നിവരും സ്‌ഥലത്തെത്തിയിരുന്നു.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW