Thursday, March 12, 2026 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 01.06 PM

എന്ത് ആഹാരം കഴിച്ചാലും ഗ്യാസ് പ്രശ്‌നമാണോ ? ; ഭക്ഷണം കഴിയ്ക്കുന്നത് ഈ രീതിയില്‍ വേണം

gas, problem, stomach, remedies

പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. അസിഡിറ്റിക്ക് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ചിലര്‍ക്ക് ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഗ്യാസ് പ്രശ്‌നം ഓര്‍ത്ത് ഇഷ്ടമുള്ള പല വിഭവങ്ങളും കഴിയ്ക്കാതെ ഇരിയ്‌ക്കേണ്ടതായും വരാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ഭക്ഷണത്തിനല്ല, അത് നമ്മള്‍ കഴിക്കുന്ന രീതിയിലാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ചില ചെറിയ ശീലങ്ങള്‍ മാറ്റി നോക്കിയാല്‍ തന്നെ ഒരു മാറ്റം നിങ്ങള്‍ക്ക് ഉണ്ടാകും....

* കൃത്യസമയത്ത് ഭക്ഷണം കഴിക്കുക - ഓരോ ദിവസവും ഓരോ സമയത്ത് ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ആശയക്കുഴപ്പത്തിലാക്കും. കൃത്യമായ സമയക്രമം പാലിക്കുന്നത് ശരീരത്തിന് എന്‍സൈമുകള്‍ കൃത്യസമയത്ത് ഉത്പാദിപ്പിക്കാനും ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാനും സഹായിക്കും.

* ഭക്ഷണം കഴിഞ്ഞാലുടന്‍ അല്പനേരം നടക്കാം - ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ദഹനം സാവധാനത്തിലാക്കും. എന്നാല്‍ 10-15 മിനിറ്റ് സാവധാനം നടക്കുന്നത് വയറ്റിലെ ഗ്യാസ് എളുപ്പത്തില്‍ നീങ്ങാനും ഭക്ഷണം വേഗത്തില്‍ ദഹിക്കാനും സഹായിക്കും. വലിയ വ്യായാമത്തിന്റെയൊന്നും ആവശ്യമില്ല, വീടിനുള്ളില്‍ തന്നെ നടന്നാലും മതിയാകും.

* രാത്രിയിലെ ഭക്ഷണം മിതമാക്കാം - പകല്‍ സമയത്തെ അപേക്ഷിച്ച് രാത്രിയില്‍ നമ്മുടെ ദഹനവ്യവസ്ഥയുടെ വേഗത കുറവായിരിക്കും. അതുകൊണ്ട് രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ലഘുവായ ഭക്ഷണവും മിതമായ അളവും ശീലിക്കുന്നത് വഴി രാവിലെ ഉണരുമ്പോള്‍ അനുഭവപ്പെടുന്ന വയറിലെ അസ്വസ്ഥതകള്‍ ഒഴിവാക്കാം.

* നിവര്‍ന്നിരുന്ന് ഭക്ഷണം കഴിക്കാം - ഇന്ന് പലരും ടിവിക്ക് മുന്നിലോ ഫോണില്‍ നോക്കി കുനിഞ്ഞിരുന്നോ ആണ് ഭക്ഷണം കഴിക്കാറുള്ളത്. കുനിഞ്ഞിരിക്കുമ്പോള്‍ ഭക്ഷണത്തിന് സുഗമമായി നീങ്ങാന്‍ തടസ്സമുണ്ടാവും. എല്ലായ്‌പ്പോഴും നട്ടെല്ല് നിവര്‍ത്തി ശാന്തമായി ഇരുന്നു വേണം ഭക്ഷണം കഴിക്കാന്‍.

* വേഗത കുറച്ചു നന്നായി ചവച്ചരച്ച് കഴിക്കാം - തിരക്ക് പിടിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ വായുവും ഭക്ഷണത്തോടൊപ്പം ഉള്ളിലേക്ക് പോകാറുണ്ട്. ഇത് ഗ്യാസ് ഉണ്ടാക്കുന്നു. ഭക്ഷണം സാവധാനം ആസ്വദിച്ചു കഴിക്കുക. ഓരോ ഉരുളയും നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും.

* ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് കുറയ്ക്കാം - ഭക്ഷണം കഴിക്കുന്നതിനിടയില്‍ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. ഇത് ദഹനം വൈകിപ്പിക്കുകയും വയര്‍ വീര്‍ക്കാന്‍ കാരണമാവുകയും ചെയ്യും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇടയില്‍ വേണമെന്നുണ്ടെങ്കില്‍ അല്പം ഇളം ചൂടുവെള്ളം മാത്രം കുടിക്കുക.

* ഭക്ഷണം കഴിഞ്ഞ ഉടനെ കിടക്കരുത് - ഭക്ഷണം കഴിഞ്ഞ ഉടന്‍ കിടക്കുന്നത് ആസിഡ് റിഫ്‌ലക്‌സിനും വയറില്‍ സമ്മര്‍ദ്ദം കൂടാനും കാരണമാകും. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം മാത്രം ഉറങ്ങാന്‍ പോകുക.

Ads by Google
Wednesday 25 Feb 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW