Wednesday, March 11, 2026 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.51 PM

റമദാൻ സന്ദേശം പകർന്ന് യൂണിറ്റി ഖത്തർ ഇഫ്താർ സംഗമം

uploads/news/2026/02/827212/iftar-n.jpg

ദോഹ: ആശയപരമായ വൈവിധ്യങ്ങൾക്കിടയിലും ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അപൂര്‍വ മാതൃക സൃഷ്ടിച്ച് യൂണിറ്റി ഖത്തർ
ഇഫ്‌താര്‍ മീറ്റ് ശ്രദ്ധേയമായി. സ്‌നേഹസാഹോദര്യം പ്രതിഫലിച്ച സംഗമത്തിൽ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും, വ്യാപാര-വ്യവസായ, സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ സമൂഹ ഇഫ്‌താര്‍ സംഘടിപ്പിച്ച് വരുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രാര്‍ത്ഥനകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യറമസാന്‍ ദിനത്തില്‍ ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ഈ പരിപാടി എന്തുകൊണ്ടും പ്രശംസനീയമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കട്ടെയെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഐക്യമില്ലായ്മയാണെന്നും ഇന്നത്തെ ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ആഗോള ഐക്യമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

എം ഇ എസ് സ്‌കൂളിൽ നടന്ന ഇഫ്താർ മീറ്റിൽ യൂണിറ്റി വൈസ് ചെയര്‍മാന്‍ ഷറഫ് പി. ഹമീദ് അധ്യക്ഷത വഹിച്ചു. ശൈഖ് സക്കരിച്യ്യ നൂറി ജർമനി (ഫനാർ) റമളാൻ സന്ദേശം നൽകി. ചീഫ് കോഓര്‍ഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതവും കോഓര്‍ഡിനേറ്റര്‍ മശ്‌ഹൂദ് വി.സി നന്ദിയും രേഖപ്പെടുത്തി.
മുഹമ്മദ് ഹബീബുള്ളയുടെ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഖാസിം ടി.കെ, അഡ്വ. ഇസ്സുദ്ദീൻ, സക്കരിയ മാണിയൂർ, നൗഷാദ് അതിരുമട, ഇല്ല്യാസ് മട്ടന്നൂർ, സയ്യിദ് മുഹ്സിൻ ബാഫഖി തങ്ങൾ, പി.എസ്.എം ഹുസൈൻ, ഫാസിൽ ഹമീദ്, സിറാജ് ഇരിട്ടി, ഷുകൂർ സലാഹി, കെ.ടി ഫൈസൽ സലഫി എന്നിവർ പ്രസംഗിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW