Saturday, March 14, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.32 PM

മാലയിട്ട് കറുപ്പണിഞ്ഞ് കോക്‌ടെയില്‍ പാര്‍ട്ടിയില്‍ രാം ചരണ്‍; വിമര്‍ശനങ്ങളില്‍ മറുപടിയുമായി അല്ലു സിരിഷ്

allu-sirish

നടനും അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരിഷ് വിവാഹിതനാവാന്‍ ഒരുങ്ങുകയാണ്. നയനിക റെഡ്ഡിയാണ് വധു. മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇരുവര്‍ക്കും അല്ലു അര്‍ജുന്‍ ഹൈദരാബാദില്‍ കോക്‌ടെയില്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. വന്‍താരനിര അണിനിരന്ന കോക്‌ടെയില്‍ പാര്‍ട്ടിയില്‍ തെലുങ്ക് സൂപ്പര്‍ താരം രാംചരണും പങ്കടുത്തിരുന്നു. ശബരിമല ദര്‍ശനത്തിനായി വ്രതത്തിലുളള രാംചരണ്‍ മാലയിട്ട് കറുപ്പുടുത്തായിരുന്നു പാര്‍ട്ടിക്കെത്തിയത്. ഇത് വലിയ ചര്‍ച്ചയായി.

അല്ലു അര്‍ജുനും അല്ലു സിരിഷിനും കുടുംബത്തിനുമൊപ്പമുളള വീഡിയോ പ്രചരിക്കപ്പെട്ടു. എന്നാല്‍ മലായിട്ട് വ്രതത്തിലുളള രാംചരണ്‍ എങ്ങനെ ഇത്തരമൊരു പാര്‍ട്ടിക്ക് എന്ന ചോദ്യം സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്നു.

ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അല്ലു സിരിഷ്. പ്രചരിക്കപ്പെട്ട വീഡിയോയ്ക്ക് താഴെ ഒരു ആരാധകന്റെ കമന്റിന് മറുപടിയായാണ് അല്ലു സിരിഷ് വ്യക്തത വരുത്തിയത്. ചരണ്‍ സ്വാമി, എന്നു മാത്രമായിരുന്നു ആരാധകന്റെ കമന്റ്. ‘ഞങ്ങള്‍ മദ്യം കൈകൊണ്ടു തൊടുകപോലും ചെയ്യുന്നതിന് മുമ്പായിരുന്നു സ്വാമി വന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് ആശംസയറിച്ച് പോയി. അയ്യപ്പനോടുളള അദ്ദേഹത്തിന്റെ ആത്മാര്‍പ്പണത്തോട് ബഹുമാനം ’എന്നായിരുന്നു അല്ലു സിരിഷിന്റെ മറുപടി.

allu-sirish

അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ആതിഥേയരായ പാര്‍ട്ടിയില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ഭാര്യ ഉപാസനയ്‌ക്കൊപ്പമായിരുന്നു രാം ചരണ്‍ എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW