-->
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനവിജനം നടത്തിയപ്പോൾ മുതൽ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്.കാലങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
2024 ജൂൺ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കി. ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.രാഷ്ട്രപതി കേരള (പേര് മാറ്റ) ബിൽ , 2026 സംസ്ഥാന നിയമസഭയ്ക്ക് അയയ്ക്കും. സംസ്ഥാന നിയമസഭയുടെ തീരുമാനത്തിൽ കേന്ദ്ര സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ മൂന്ന് റെയിൽവേ പദ്ധതികൾക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ജബൽപൂർ – ഗോന്തിയ, ചാന്ദില്‍ – ഗം ഹരിയ, പുനരാഖ് – കിയുൾ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.