Friday, March 13, 2026 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 03.24 PM

കോണ്‍ഗ്രസ് നേതാവ് വത്സല പ്രസന്നകുമാര്‍ ബിജെപിയില്‍; പറവൂര്‍ നിയമസഭമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും

uploads/news/2026/02/827051/3.gif
photo - facebook

തിരുവനന്തപുരം: പറവൂരിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പറവൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാറാണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് വത്സലയെ ഷോള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

വത്സലയുടെ ബിജെപിയിലേക്കുള്ള വരവിലൂടെ വികസിക പറവൂര്‍ എന്ന ലക്ഷ്യം സാധ്യമാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിസ്മയം പറവൂരില്‍ നിന്നാകട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുെട വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പറഞ്ഞു. കേരളത്തില്‍ ബിജെപി മാറ്റങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ്. ബിജെപിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വത്സല കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 24 Feb 2026 03.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW