Friday, March 13, 2026 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 01.53 PM

ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടികാനാകില്ല; 'കേരള സ്റ്റോറി 2'-ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി

court, order

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ ' കേരള സ്റ്റോറി 2' കാണാന്‍ ഹൈക്കോടതി. സിനിമയെക്കുറിച്ച് ആശങ്കയുളള ജനങ്ങളുണ്ട്. ആ സിനിമ കാണാതിരിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമയുടെ ടീസര്‍ നീക്കം ചെയ്യാമെന്ന് സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് അറിയിച്ചു. കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേരള സ്റ്റോറി 2 എന്ന ചിത്രം ബുധനാഴ്ച കാണാനുളള കാരണം കേരള സ്റ്റോറി എന്ന പേരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളം മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി. മതസൗഹാര്‍ദം പുലരുന്ന നാടാണ് കേരളം. കേരളത്തില്‍ എല്ലായിടത്തും ടീസറില്‍ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണ്. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പഎറയാനുളള കാരണം എന്താണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കണം.

സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളതാണ് എന്നു പറയുന്നത് ശരിയല്ല. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് വീണ്ടും കോടതി പരിഗണിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW