-->
മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നടന്‍ ടിനി ടോം. വിളിക്കുന്ന അടുത്ത നിമിഷം ഫോണ്‍ എടുക്കുകയും രാഷ്ട്രീയം നോക്കാതെ സഹായിക്കുകയും ചെയ്യുന്ന ആളാണ് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം തനിക്ക് ഒരു സഹോദരനെ പോലെയാണെന്നും മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
താന്‍ ഉള്‍പ്പെടെ ചേര്‍ന്ന് സ്ഥാപിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനും സര്‍ക്കാര്‍ സിനിമാ കോണ്‍ക്ലേവുകളില്‍ താരസംഘടന അമ്മയ്ക്കും അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയ ആളാണ് മന്ത്രി സജി ചെറിയാനെന്നും ടിനി ടോം പറഞ്ഞു. അടുത്തിടെ നടന്ന അമ്മയുടെ കുടുംബ സംഗമത്തിന് ചങ്ക് പോലെ അദ്ദേഹം കൂടെ നിന്നു. രാഷ്ട്രീയം നോക്കാതെയുളള അദ്ദേഹത്തിന്റെ സേവനത്തിന്റെ പേരാണ് പുണ്യമെന്നും ടിനി ടോം പറഞ്ഞു.
ടിനി ടോം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
ആര് അധികാരത്തിൽ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും. ..മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം ഒരു സഹോദരനാണ് മാതൃകയാണ്. ..വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും, ഞാൻ ഉൾപ്പെടെയുള്ളവർ സ്ഥാപിച്ച maa (മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് )സർക്കാർ ,അക്കാഡമി അംഗീകാരം നൽകി, സംഗീത് നാടക അക്കാദമി അവാർഡും ഗുരു പൂജ അവാർഡും ഏർപാടക്കിയ മന്ത്രി, സർക്കാർ സിനിമ കോൺക്ലവുകളിൽ Amma യ്ക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ തന്ന മന്ത്രി, ഈയടുത്തു Amma സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്റെ ചേട്ടൻ, അങ്ങനെ എളിയവരെ കൂടെ നിർത്തി ചെയ്‌തു തന്ന ഒരുപാട് ഉപകാരങ്ങൾ. ..ആര് അധികാരത്തിൽ വന്നാലും ആരെരൊക്കെ മന്ത്രിയായാലും എളിയവരാണെന്നു നോക്കാതെ രാഷ്ട്രീയം നോക്കാതെ സഹായിക്കുന്നു ഇദ്ദേഹത്തെ മാതൃകയാക്കുക കണ്ടു പഠിക്കുക. ഈ സേവനത്തിന്റെ പേരാണ് പുണ്യം ..